നെയ്മര്‍ റയല്‍ മാഡ്രിഡില്‍ എത്തും: മാഴ്സലോ

മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഉടന്‍ തന്നെ റയല്‍ മാഡ്രിഡില്‍ ചേരുമെന്ന് ബ്രസീലിന്റെയും റയാലിന്റെയും പ്രതിരോധ താരം മാഴ്സലോ. ലോകത്തെ മികച്ച താരങ്ങള്‍ക്ക് റയാല്‍ മാഡ്രിഡില്‍ കളിക്കാതിരിക്കാനാവില്ല. നെയ്മര്‍ റയാലില്‍ എത്തിയാല്‍ അത് വലിയ സംഭവം തന്നെയായിരിക്കും. ഒരുനാള്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം റയലില്‍ കളിക്കുമെന്നാണ് പ്രതീക്ഷ- മാഴ്സലോ പറഞ്ഞു.
ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ നെയ്മര്‍ ലോകത്തെ മികച്ച താരമെകുമെന്നും റയാല്‍ താരം പറയുന്നു. നെയ്മര്‍ സ്പാനിഷ് കളിക്കാന്‍ യോഗ്യനാണെന്ന് റയലിന്റെ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് തുകയായ 222 മില്യണ്‍ യൂറോയ്ക്കാണ് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്. എന്നാല്‍ നെയ്മറെ സ്വന്തം നിരയിലെത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി റയാല്‍ പ്രസിഡന്റ് പറഞ്ഞതോടെയാണ് റയാലിന്റെ നീക്കം പുറത്തുവന്നത്. 2019 വരെ നെയ്മറുടെ സേവനം പി.എസ്.ജിയ്ക്ക് വിട്ടുനല്‍കാന്‍ റയാലും തയ്യാറാണ്. നെയ്മറുടെ സഹായത്തോടെ പി.എസ്.ജി. ചാമ്ബ്യന്‍ ലീഗ് വിജയിക്കാനാണ് ആഗ്രഹിക്കുന്നതിന്. അതിന് ശേഷം നെയ്മറെ വിട്ടുകൊടുക്കും എന്നാണ് സൂചന.