നെടുങ്കണ്ടം കസ്റ്റഡി മരണം; അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ASI റോയി പി വര്‍ഗീസ്, സി.പി.ഒ ജിതിന്‍ കെ ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം ജെയിംസ് എന്നിവരെ പീരുമേട് കോടതിയിലാണ് ഹാജരാക്കുക.

രാജ്‌കുമാറിനെ മര്‍ദിക്കാന്‍ കൂട്ടുനിന്ന ഇവരെ ഇന്നലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ നെടുങ്കണ്ടം സ്റ്റേഷനിലെ ഏഴ് പൊലീസുകാരാണ് അറസ്റ്റിലായത്.

ഒന്നാം പ്രതി SI സാബു, നാലാം പ്രതി CPO സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷയില്‍ തൊടുപുഴ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.