നീളം കൂടിയ രാപ്പകലുകൾ ഉളള ലോകം ഏത്?

ഏദൻ ഹണ്ട്

ശുക്രലോകം. പ്രപഞ്ചവിശാലതയിൽ ബുധന്റെ തൊട്ടപ്പുറത്തുള്ള ലോകമാണ് ശുക്രലോകം. ശുക്രന് സഹോദരിയായ ഭൂമിയുടെ സ്വഭാവമാണുള്ളത്. അഴകെഴുന്ന ലോകമാണിത്. അതിന് സൂര്യനെ ഒരുവട്ടം വലംവക്കുവാൻ 226 ദിവസം വേണം.
രാത്രി കൊടുംതണുപ്പാണ് ശുക്രനിൽ. അതുകൊണ്ടാവുമോ പ്രകൃതീശ്വരി
ഈ ലോകത്തെ ഒരു പുതപ്പുകൊണ്ട് പുതച്ചിരിക്കുന്നത്. തിളങ്ങുന്ന പുതപ്പാണിത്. മേഘപടലപാളികൾ കൊണ്ടായിരിക്കണം അതിന്റെ ഊടും പാവും
നെയ്തിരിക്കുന്നത്.
ശുക്രലോകത്തെ രാപ്പകലുകൾ വളരെ നീണ്ടതാണ്. ഒരു രാവും പകലും ഏതാണ്ട് മുന്നൂറ് മണിക്കൂർ നേരം വരും.ഉദിച്ചാൽ അസ്തമിക്കാൻ വൈകുന്ന പകലുകൾ, അസ്തമിച്ചാൽ ഉദിക്കാൻ വൈകുന്ന രാവുകൾ.
ഇതാണ് ശുക്രനിലെ സ്ഥിതി. സ്വയം ഭ്രമണത്തിന് ഏറ്റവും കൂടുതൽ കാലയളവ് എടുക്കുന്ന ഗ്രഹം ആണ് ശുക്രൻ.ശുക്രന് സ്വന്തം അച്ചുതണ്ടിൽ ഒരു ഭ്രമണത്തിന് വേണ്ട സമയം 247 ദിവസം ആണ്.

സൗരയൂഥത്തിൽ ശുക്രന്റെ സ്ഥാനം
സൂര്യനിൽ നിന്ന് രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. സൂര്യനിൽ നിന്നുള്ള ശുക്രന്റെ ദൂരം 10,81,47000 കി.മീ ആണ്. സൗരയൂഥത്തിലെ ആറാമത്തെ വലിയ ഗ്രഹവും ശുക്രനാണ്.
സെക്കന്റിൽ ശരാശരി 35കി.മീ വേഗത്തിലാണ് ശുക്രൻ സൂര്യനെ വലം വയ്ക്കുന്നത്.ഭൂമിയിൽ നിന്നും നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ പ്രകാശം ഉള്ള ഗ്രഹം ആണ് ശുക്രൻ.
സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ മാനത്ത് ഏറ്റവും
തിളക്കമുള്ള വസ്തുവായതിനാലാണ് ശുക്രന് പുരാതന സൗന്ദര്യ ദേവതയുടെ പേര് (Venus)നല്കിയത്.
ശുക്രനെ (പഭാതനക്ഷത്രമെന്നും സന്ധ്യാനക്ഷത്രമെന്നും വിശേഷിപ്പിക്കാറുണ്ട്. സൂര്യോദയത്തിന് മുമ്പേ
പ്രാഭാത ചക്രവാളത്തിൽ അവസാനവും സൂര്യസ്തമയത്തിനു ശേഷം, സന്ധ്യാ പ്രകാശത്തിൽ ആദ്യവും
ദൃശ്യമാകുന്ന, നക്ഷത്രം പോലുള്ള വസ്തു ശുക്രനായതുകൊണ്ട്. ശുക്രനെ നക്ഷത്രമെന്ന് കരുതിപ്പോന്നിരുന്നു.
ശുക്രാന്തരീക്ഷം
കട്ടിയുള്ള മേഘപാളിയാൽ ശുക്രൻ എല്ലായ്പ്പോഴും
മറയ്ക്കപ്പെട്ടിരിക്കുന്നു. ശുക്രന്റെ മേഘങ്ങൾ, അനേകം
കിലോമീറ്ററുകൾ കട്ടിയുള്ള നിരവധി പാളികളുളളതും
അത്യന്തം തീവ്രതയുള്ള സൾഫ്യൂറിക് ആസിഡ് തുള്ളികൾ അടങ്ങിയതുമാണ്. ശുക്രനിലെ മേഘങ്ങളിൽ
നീരാവി തീരെ കുറഞ്ഞ അളവിലേയുള്ളു. അവിടെ
ഏതെങ്കിലും രൂപത്തിൽ ജലം ഉള്ളതായി തെളിവില്ല.
മിക്കാവാറും കാർബൺ ഡൈ ഓക്സൈഡിനാൽ
നിർമ്മിതമാണ് ശുക്രന്റെ അന്തരീക്ഷം. ഉപരിതലമർദ്ദം ഭൂമിയുടെ അന്തരീക്ഷമർദ്ദത്തിന്റെ 94.5 മടങ്ങാണ്.

ശുക്രോപരിതലം ഏതു വിധം?

ശുക്രോപരിതലം പല ഭാഗങ്ങളിലും ഏറെക്കുറെ
സമനിരപ്പാണ്. എന്നാൽ നാം ഭൂമിയിൽ കാണുന്ന അതേ സവിശേഷതകൾ പലതുമുള്ള മലയിടുക്കുകൾ
പർവ്വതങ്ങൾ,ഗർത്തങ്ങൾ,സമതലങ്ങൾ മുതലായ പലതും അവിടെയുള്ളതിന്റെ തെളിവുകളുണ്ട്. ശുക്രനിൽ സമുദ്രങ്ങളില്ലെങ്കിലും അനേകം കി.മീ. മുകളിൽ
പ്രകടമായി കാണാവുന്ന രണ്ടു വലിയ ഭൂഖണ്ഡങ്ങൾ
ഉണ്ട്. ഇഷ്താർ ടെറ, ആഫ്രൊഡൈറ്റ് ടെറ എന്നിങ്ങനെയാണവയുടെ പേരുകൾ. ശുക്രനിലെ ഏറ്റവും ഉയർന്ന ഭാഗം, സാധാരണ നിരപ്പിൽ നിന്നും 11 കി.മീ. പൊക്കമുളള മാക്സ് വെൽ പർവ്വതമൂടിയാണ്. ഭൂമിയിലെ
എവറസ്റ്റിനെക്കാൾ 2 കി.മീ കൂടുതൽ പൊക്കമുണ്ടതിന്.ഭ്രമണപഥത്തിന് ഏറ്റവും നല്ല വൃത്താകാരമുള്ള ഗ്രഹമാണ് ശുക്രൻ.
ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും ശുക്രനിലേക്കുള്ള അകലം 4,13,60000 കി.മീ ആണ്.

ശുക്രന്റെ സവിശേഷതകൾ

ഏതാനും അപവാദങ്ങളൊഴിച്ചാൽ, ശുക്രന്റെ സവിശേഷതകൾ
ഭൂമിയിലെ എല്ലാ സംസ്കാരങ്ങളിലെയും ശ്രേഷ്ഠവനിതകളുടെ
പേരിലാണറിയപ്പെടുന്നത്. ഈജിപ്ഷ്യൻ രാജ്ഞിയായ ക്ലിയോപാട്രയും ഹിന്ദുക്കളുടെ ലക്ഷ്മീദേവിയും ഇതിലുൾപ്പെടുന്നു. ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ മുന്നോട്ടുവച്ചിട്ടുള്ള പെരുമാറ്റച്ചട്ടപ്രകാരം ശുകന്റെ സവിശേഷതകൾക്ക് സ്ത്രീനാമങ്ങൾ നല്കണം, ഗർത്തങ്ങൾക്കു മനുഷ്യസ്ത്രീകളുടെ പേരുകൾ നൽകാവുന്നാതാണ്. എന്നാൽ ഗിരിശിഖരങ്ങൾക്ക് സ്വർഗ്ഗദേവതകളുടെ പേരുകൾ നല്കണം. മലമ്പ്രദേശങ്ങൾക്ക് സ്നേഹദേവതകളുടെയും
സമതലങ്ങൾക്ക് പുരാണവനിതകളുടെയും പേരുകൾ നല്കണം.
ബുധനിൽ താഴവരകൾ റേഡിയോ ടെലിസ്കോപ്പുകളുടെ പേരിൽ
അറിയപ്പെടുമ്പോൾ, കുത്തനെയുള്ള ചരിവുകൾക്ക് പ്രശസ്തമായ
പര്യവേക്ഷണക്കപ്പലുകളുടെ പേരുകളാണ്.