നീരവ് മോദിയുടെ 147 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച്‌ 13,000 കോടി രൂപ തട്ടിയെടുത്ത് വിദേശത്തേക്ക് രക്ഷപെട്ട നീരവ് മോദിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 147.72 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

മുംബൈയിലും ഗുജറാത്തിലെ സൂറത്തിലുമാണ് ഈ സ്വത്തുക്കള്‍. എട്ട് കാറുകള്‍, മെഷിനുകള്‍, ആഭരണങ്ങള്‍, വില കൂടിയ പെയിന്റിങ്ങുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ ഇനങ്ങളാണ് കണ്ടുകെട്ടിയത്.നേരത്തെ ഇന്ത്യയിലും വിദേശത്തുമായി 1725.36 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.