നീരജ് മാധവ് വിവാഹിതനാകുന്നു

യുവ നടനും തിരക്കഥാകൃത്തുമായ നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ വധു. ഏപ്രില്‍ 2 ന് കോഴിക്കോട് വച്ചാണ് വിവാഹം. 2013 ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന സിനിമയിലൂടെയാണ് നീരജ് സിനിമയിലെത്തുന്നത്. പിന്നീട് അപ്പോത്തിക്കിരി. സപ്തശ്രീ തസ്‌കര എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായി.

നിവിന്‍ പോളി നായകനായ വടക്കന്‍ സെല്‍ഫി എന്ന സിനിമയില്‍ നൃത്ത സംവിധായകനായും നീരജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ ലവകുശ എന്ന സിനിമയിലൂടെ തിരക്കഥാ രംഗത്തും നീരജ് ചുവട് വച്ചു.