നി​രാ​ഹാ​ര സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്; സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ സ​മ​രം ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ​യും നി​യ​ന്ത്ര​ണ​ങ്ങ​ളും പി​ന്‍​വ​ലി​ക്കു​ക, കെ. ​സു​രേ​ന്ദ്ര​നെ​തി​രെ​യു​ള്ള ക​ള്ള​ക്കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ സ​മ​രം ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് രാ​ധാ​കൃ​ഷ്ണ​ന്‍ ഇ​ന്നും ആ​വ​ര്‍​ത്തി​ച്ചു പറഞ്ഞു.

15 ദി​വ​സ​ത്തി​ന​കം ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം നേ​ര​ത്തെ​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ശ​നി​യാ​ഴ്ച വ​രെ ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ ചൊ​വ്വാ​ഴ്ച നീ​ട്ടി​യി​രു​ന്നു. അ​തേ​സ​മ​യം രാ​ധാ​കൃ​ഷ്ണ​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി ഇ​ന്ന് എ​ന്‍​ഡി​എ​യു​ടെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ സ​മ​ര​പ്പ​ന്ത​ലി​ല്‍ എ​ത്തും.