നിലയ്ക്കലിലും സന്നിധാനത്തും അക്രമം നടത്തിയത് മോദിയുടെ അനുയായികള്‍; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി  മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് മുറിവേല്‍പിച്ചത് ആര്‍.എസ്.എസാണ്. നിലയ്ക്കലിലും സന്നിധാനത്തും അക്രമം നടത്തിയത് പ്രധാനമന്ത്രിയുടെ അനുയായികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെപ്പറ്റി പറഞ്ഞപ്പോള്‍ പ്രതിപക്ഷം എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസമേഖലയെപ്പറ്റി പറയാന്‍ പാടില്ലാത്തതാണ് രാഹുല്‍ പറഞ്ഞത്. പ്രസംഗം പരിഭാഷപ്പെടുത്തിയ വി.ഡി സതീശനെങ്കിലും തിരുത്താമായിരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുളള നന്ദിപ്രമേയചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.