നിലക്കാത്ത ചലനവും പച്ചവെള്ളം എന്ന ഇന്ധനവും – ഇരുനൂറു കൊല്ലമായി നടന്നുവരുന്ന ഒരു ശുദ്ധ പറ്റിപ്പ്


ഋഷി ദാസ്. എസ്സ്.

നിലക്കാത്ത ചലനം പണ്ടുമുതലേ ”കണ്ടുപിടുത്തക്കാരുടെ ” ഇഷ്ട വിഷയമാണ്. വൈദ്യുതിയും വൈദ്യുത മോട്ടോറും ജെനെറേറ്ററും ഒക്കെ കണ്ടുപിടിച്ചതിനു ശേഷമാണ് അനന്തമായി പ്രവർത്തിച്ചു ഊർജ്ജം പ്രദാനം ചെയുന്ന ഇത്തരം യന്ത്രങ്ങളുടെ പേറ്റന്റുകൾ ആയിരക്കണക്കിനു ”കണ്ടുപിടുത്തക്കാർ ” കരസ്ഥമാക്കി തുടങ്ങിയത് . യാക്കോവ് പെരെൽമാൻ എന്ന വിശ്രുത റഷ്യൻ ഭൗതിക ശാസ്ത്രജ്ഞൻ രചിച്ച ” ഭൗതിക കൗതുകം ” എന്ന ഗ്രന്ഥത്തിൽ ഇത്തരത്തിലുള്ള അനേകം തട്ടിപ്പുകളെക്കുറിച്ചുള്ള വിശദ
വിവരണമുണ്ട് .

Image result for fuel from water

തുല്യശക്തിയുള്ള ഒരു മോട്ടോറും ഒരു ജനറേറ്ററും നിർമിക്കുക .ജനറേറ്റർ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് മോട്ടോർ കറക്കുക .ആദ്യ തുടക്കത്തിന് ശേഷം മോട്ടോറും ജനറേറ്ററും കൂട്ടിയിണക്കിയാൽ യന്ത്രം അനന്തകാലം പ്രവർത്തിച്ചു ഊർജ്ജം നൽകും എന്നൊക്കെയാണ് ”മഹാ” കണ്ടുപിടുത്തക്കാർ ഘോഷിക്കുന്നത് . പേറ്റന്റുകൾ അല്ലാതെ ഇത്തരത്തിലുള്ള ഒരു യന്ത്രവും നിർമിക്കാൻ ആവില്ല . ഘർഷണം നിമിത്തം അനന്തകാല യന്ത്രം ഏതാനും സെക്കൻഡുകൾക്കുള്ളിൽ പ്രവർത്തനം അവസാനിപ്പിക്കും .

അതുപോലെതന്നെയാണ് പച്ചവെള്ളം ഉപയോഗിച്ച് വണ്ടിയോടിച്ചു എന്ന പ്രചാരണങ്ങളും . ജലത്തെ വിഘടിപ്പിച്ചു ഓക്സിജനും ഹൈഡ്രജനും ആക്കി മാറ്റി വീണ്ടും ഹൈഡ്രജനെ ജ്വലിപ്പിച്ചു ഒരു അന്തർ ജ്വലന എഞ്ചിൻ പ്രവർത്തിപ്പിക്കുക എന്നതാണ് ”കണ്ടുപിടുത്തക്കാർ ” മുന്നോട്ടു വയ്ക്കുന്ന തത്വം .

Image result for fuel from water

ജലതന്മാത്രകളെ ഹൈഡ്രജനും ഓക്സിജനുമായി വേർപെടുത്താൻ ഹൈഡ്രജനും ഓക്സിജ നും തമ്മിൽ ജ്വലനം നടന്നാൽ കിട്ടുന്ന അത്രയും ഊർജ്ജം തന്നെ വേണം . ഈ പ്രക്രിയയിൽ മൊത്ത ഊർജ്ജ ലാഭം ഒന്നുമില്ല .

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നിലക്കാത്ത ചലനവും പച്ചവെളളം കൊണ്ടോടുന്ന എഞ്ചിനും ഇടക്കിടക്ക് വന്നുകൊണ്ടേയിരിക്കും . പത്രങ്ങൾക്ക് വാർത്തയും ”കണ്ടുപിടുത്തക്കാർക്ക് ” ഏതാനും ദിവസത്തെ ” പ്രശസ്തിയും ”കിട്ടുമെന്നല്ലാതെ മറ്റൊന്നും ഈ പാറാട്ടുകളിൽ നിന്നും പ്രതീക്ഷിക്കണ്ട .