നിര്‍മല സീതാരാമന്‍ മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി

കേന്ദ്ര ധനമന്ത്രി നിര്‍ന്നല സീതാരാമന്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി. ലോക്‌സഭയില്‍ ആദ്യ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഇരുവരുടെയും കൂടിക്കാഴ്ച.

മന്‍മോഹന്‍ സിംഗിന്‍റെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് നിര്‍മല അദ്ദേഹത്തെ കണ്ടത്. അടുത്ത ആഴ്ചയാണ് ധനമന്ത്രിയെന്ന നിലയില്‍ നിര്‍മല തന്‍റെ ആദ്യ ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുക.ഒന്നാം മോദി സര്‍ക്കാരിന്‍റെ കാലത്ത് ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റലി മന്‍മോഹന്‍സിംഗിനെ കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തു പോന്നിരുന്നു.

1991-ലെ പിവി നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയും അതിന് മുന്‍പ് ആര്‍ബിഐ ഗവര്‍ണറുമായിരുന്ന മന്‍മോഹന്‍സിംഗാണ് ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയില്‍ വന്‍പരിഷ്കാരങ്ങള്‍ കൊണ്ടു വന്നത്.