നിരക്ക് വര്‍ദ്ധിപ്പിച്ച്‌ വിമാനകമ്പനികൾ

ഓണം പെരുന്നാള്‍,ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്ന പ്രവാസികളെ പിഴിഞ്ഞ് വിമാനകമ്പനികൾ . സീസണുകളില്‍ നിരക്ക് വര്‍ധിപ്പിച്ച്‌ യാത്രക്കാരെ കൊള്ളയടിക്കുന്ന പതിവ് രീതി നിയന്ത്രണങ്ങളില്ലാതെ തുടരുകയാണ്. തോന്നുംപടിയാണ് ഓരോ വിമാനക്കമ്ബനികളും നിരക്കില്‍ വര്‍ധന വരുത്തിയിട്ടുള്ളത്.

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് നാട്ടിലേക്കും അവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്കും വലിയ ഭാരമാണ് വിമാനയാത്രാക്കൂലി വര്‍ദ്ധനവിലൂടെ ഉണ്ടായരിക്കുന്നത്.്. പലകമ്ബനികളുടെയും നിരക്ക് 50,000 വരെ ഉയര്‍ന്നിട്ടുണ്ട്. വിദേശ വിമാനക്കമ്ബനികള്‍ക്കൊപ്പം എയര്‍ ഇന്ത്യയുള്‍പ്പെടെ നിരക്ക് വര്‍ധിപ്പിച്ചത് പ്രവാസികള്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ മാസം 6,000 രൂപ വരെ താഴ്ന്ന ടിക്കറ്റ് നിരക്കാണ് തിരക്ക് മുന്നില്‍ കണ്ട് പതി•ടങ്ങ് വര്‍ധിപ്പിച്ച്‌ ലാഭം കൊയ്യുന്നത്. ഓണം, പെരുന്നാള്‍ അടുത്ത ദിവസങ്ങളില്‍ അബൂദബി വിമാനത്താവളത്തില്‍ നിന്ന് കരിപ്പൂരിലേക്ക് 30,000 മുതല്‍ അരലക്ഷം വരെയാണ് വിവിധ വിമാന കമ്ബിനകള്‍കമ്ബനികള്‍ ഈടാക്കുന്നത്.

ഈമാസം 18ന് അബൂദബിയില്‍ നിന്ന് നെടുമ്ബാശ്ശേരിയിലേക്ക് എയര്‍ ഇന്ത്യ 18,732 രൂപയും എയര്‍ ഇന്ത്യ എക്‌സ്പ്രസ് 19,913 രൂപയുമാണ് ഈടാക്കുന്നത്. എന്നാല്‍ കരിപ്പൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സപ്രസ് വാങ്ങുന്നത് 25,097 രൂപയാണ്. ഇതേ ദിവസം ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് എയര്‍ ഇന്ത്യ യുടെ നിരക്ക് 33,197 രൂപയാണ്. തിരുവനന്തപുരത്തേക്ക്ും ഇരട്ടി തൂകയാണ് വിവിധ വിമാന കന്പിനികള്‍ ഈടാക്കുന്നത്.എന്നാല്‍ ചെന്നൈ വിമാനത്താവളത്തിലേക്ക് കുറഞ്ഞ നിരക്കാണ് ഇതേ ദിവസങ്ങളില്‍ ഈടാക്കുന്നതെന്ന വൈരുദ്ധവുമുണ്ട്.

നാട്ടിലേക്ക് വരുമ്ബോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ വലിയ നിരക്ക് ആഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് നല്‍കേണ്ടി വരും.ഈമാസം 30ന് കരിപ്പൂരില്‍ നിന്ന് അബൂദബിയിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് 31,228 രൂപ നല്‍കണം. മറ്റുള്ളവക്ക് 37,000 മുതല്‍ 47,000 വരെ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ഇതേ ദിവസം ജിദ്ധയിലേക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 43,461 രൂപയാണ്. എയര്‍ ഇന്ത്യ 57,579 രൂപയാണ് ഈടാക്കുന്നത്.ദോഹയിലേക്ക് എയര്‍ ഇന്ത്യക്കാണ് ഏറ്റവും ചുരുങ്ങിയ നിരക്ക് 28,504 രൂപ.കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് ഇരട്ടിഭാരമാണ് നിരക്ക് വര്‍ധനവുണ്ടാക്കുക. ഇതോടെ ഈ സമയത്ത് നാട്ടിലേക്ക് വരുന്നത് ഒഴിവാക്കി മറ്റ് മാസങ്ങളിലേക്ക് യാത്ര മാറ്റി വെച്ചവരും പ്രവാസികള്‍ക്കിടയിലുണ്ട്.