നിയമ വിദ്യാര്‍ഥിയുടെ മരണം: അലഹബാദ് സര്‍വകലാശാലയില്‍ കനത്ത സുരക്ഷ

അലഹബാദ് : അലഹാബാദ് സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥിയായിരുന്ന ദിലീപ് സരോജിന്റെ മരണത്തെത്തുടര്‍ന്ന് സംഘര്‍ഷം. സര്‍വകലാശാലയ്ക്ക് ചുറ്റും കനത്ത പൊലീസ്‌ സുരക്ഷ ഏര്‍പ്പെടുത്തി.

കാട്രാ ബസാറില്‍ നടന്ന വാഗ്വാദത്തെത്തുടര്‍ന്ന്‌ ഒരു കൂട്ടം ആള്‍ക്കാര്‍ സുരജിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ദിലീപ് മരിച്ചു. തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ വിദ്യാര്‍ഥികള്‍ ബസ് കത്തിച്ചിരുന്നു.

ഉത്തര്‍പ്രദേശ് പൊലീസ്‌ കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിനറെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസിന് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദിലീപ് സരോജിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.