നിയമ ലംഘനങ്ങള്‍ : ഒമാനില്‍ പ്രവാസികള്‍ അറസ്റ്റില്‍

മസ്‌കറ്റ്: ഒമാനില്‍ തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ചതിന് ഒന്‍പത് പ്രവാസികളെ അറസ്റ്റ് ചെയ്തു. നിയമലംഘകരെ പിടികൂടാന്‍ നോര്‍ത്ത് ബാതിന ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

രാജ്യത്ത് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തൊഴില്‍-താമസ നിയമ ലംഘകരെ പിടികൂടുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഒന്‍പത് പേരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.