നിയന്ത്രണ രേഖ മറികടന്നു; ഇറാന്റെ ഡ്രോണ്‍ വെടിവച്ചുവീഴ്ത്തിയെന്ന് ട്രംപ്‌

വാഷിംഗ്ടണ്‍; നിയന്ത്രണ രേഖ മറികടന്നെത്തിയ ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിലാണ് ഡ്രോണ്‍ വെടിവച്ചു വീഴ്ത്തിയത്. ഇറാന്‍ പിടിച്ചെടുത്ത വിദേശ കപ്പല്‍ വിട്ടയക്കണമെന്ന അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് ട്രംപിന്റെ ആവകാശവാദം.

കള്ളക്കടത്ത് ആരോപിച്ചാണ് ഇറാന്‍ വിദേശകപ്പല്‍ പിടികൂടിയത്. ഇതിനെതിരെ അമേരിക്ക ശക്തമായി പ്രതികരിച്ചിരുന്നു. കപ്പല്‍ ഉടന്‍ വിട്ടയക്കണമെന്നും, മറ്റു കപ്പലുകള്‍ക്ക് കടന്നുപോകാനുള്ള സമാധാനാന്തരീക്ഷം ഉണ്ടായില്ലെങ്കില്‍ ഇറാന്‍ ശകതമായ തിരിച്ചടി നേരിയേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. പ്രതിരോധത്തിന്റെ ഭാഗമായാണ് ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ടതെന്നും ട്രംപ് ന്യായീകരിച്ചു.