നിപ ചികിത്സയിലുള്ള യുവാവിന്‍റെ ആരോഗ്യ നില തൃപ്തികരം

കൊച്ചി: നിപ ബാധിച്ച്‌ എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന്‍റെ ആരോഗ്യ നില തൃപ്തികരമായി തുടരുകയാണെന്ന് ആരാഗ്യവകുപ്പ് അറിയിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന നാല് പേരില്‍ ഒരാളെക്കൂടി ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

നിപ രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നിരീക്ഷണപ്പട്ടികയിലുണ്ടായിരുന്നവരില്‍ നിന്ന് മൂന്ന് പേരെക്കൂടി ഇന്ന് ഒഴിവാക്കിയതോടെ നിരീക്ഷണത്തിലായിരുന്ന 330 പേരില്‍ ഒഴിവാക്കിയവരുടെ എണ്ണം 50 ആയി. ആകെ 283 പേരാണ് ഇപ്പോള്‍ വിവിധ സ്ഥലങ്ങളിലായി ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തില്‍ ഉള്ളത്.