നിപ്പ വൈറസ് ബാധ; വ്യാജപ്രചരണം നടത്തുന്നവര്‍ക്ക് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്‌

നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കഴിഞ്ഞ തവണ മോഹനന്‍ വൈദ്യരെപ്പോലുള്ള ആളുകള്‍ എവിടെ നിന്നോ മാമ്പഴം പെറുക്കിക്കൊണ്ടു വന്ന് കടിച്ചു കാണിച്ചു. അമ്മാതിരി പരിപാടികള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടതായി വരും.

വളരയെധികം ശ്രദ്ധിക്കേണ്ട സമയത്ത് ഇത്തരത്തില്‍ അബദ്ധങ്ങള്‍ ചെയ്യുന്നവരെ ആളുകള്‍ ബഹിഷ്ക്കരിക്കണം. അതൊന്നും ആളുകള്‍ ചെവിക്കൊള്ളരുത്. ഇവിടെ സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളും ആരോഗ്യ വകുപ്പും നല്‍കുന്ന മുന്നറിയിപ്പുണ്ട്. അതാണ് സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക, പനി വന്നാല്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യുക, ചികിത്സ തേടുക. നിപയെ പ്രതിരോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്. അതുകൊണ്ട് പേടിക്കാനൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.