നിധി കിട്ടാൻ ഭാര്യയെ 50ദിവസം പട്ടിണിക്കിട്ടു:ഭർത്താവും ആൾദൈവവും അറസ്റ്റിൽ

മുംബൈ:നിധി കിട്ടാൻ ഭാര്യയെ 50 ദിവസം പട്ടിണിക്കിട്ട ഭർത്താവ് അറസ്റ്റിൽ.മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം നടന്നത്.മഹാരാഷ്ട്രയിലെ ഒരു ആൾദൈവത്തിന്റെ നിർദ്ദേശ പ്രകാരമാണ് യുവാവ് ഭാര്യയെ പട്ടിണിക്കിടുകയും മാനസികമായും ,ശാരീരികമായും പീഡിപ്പിക്കുകയും ചെയ്‍തത്.

വിവാഹ ശേഷം പ്രത്യേക പൂജകൽ ചെയുകയും ഇത്തരത്തിൽ പട്ടിണിക്കിടുകയും ചെയ്‌താൽ മതിയെന്ന് ആൾദൈവം യുവാവിനെയും കുടുംബത്തിനെയും പറഞ്ഞു ധരിപ്പിച്ചിരുന്നു.ഇതനുസരിച്ചു കഴിഞ്ഞ ഓഗസ്റ്റിൽ യുവാവ് വിവാഹം ചെയ്യുകയും ,ആൾദൈവം പറഞ്ഞത് പോലെ പ്രവർത്തിക്കുകയും ചെയ്‌തു.ഇയാൾ ഭാര്യയുടെ ഫോൺ വാങ്ങി വച്ചിരുന്നു.മകളെ പലതവണ ഫോണിൽ വിളിച്ചിട്ടും കിട്ടാതെ വന്നപ്പോൾ പിതാവ് അന്വേഷിച്ചു വരികയും,മകൾ ക്ഷീണിതയും അസ്വസ്‌ഥയും ആണെന്ന് കണ്ട് വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകുകയും ചെയ്‌തു.

തുടർന്നാണ് സംഭവങ്ങൾ പുറംലോകം അറിയുന്നത്.മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിര്‍മൂലന സമിതി ഇക്കാര്യം അറിഞ്ഞതോടെ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. ഇതിന് പിന്നാലെയാണ് യുവതിയുടെ ഭര്‍ത്താവിനെയും ആള്‍ദൈവത്തെയും പൊലീസ് അറസ്റ്റ് ചെയ്തത്