നിങ്ങളുടെ കുഞ്ഞുങ്ങള്‍ W പൊസിഷനില്‍ ഇരിക്കാറുണ്ടോ ; സൂക്ഷിക്കുക

 

നിങ്ങളുടെ കുഞ്ഞ് ഈ രീതിയില്‍ ഇരിക്കാറുണ്ടോ ? കളിക്കാനുള്ള രസത്തില്‍ കുട്ടികള്‍ കൂടുതലും ഇരിക്കുന്നത് W ഷെയ്പ്പില്‍ കാലുകള്‍ മടക്കി വച്ചായിരിക്കും. പക്ഷേ ഇത് നല്ല ശീലമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വളരെ ഗുരുതരമായ ഓര്‍ത്തോപീഡിയാക് പ്രശ്‌നങ്ങള്‍ക്ക് കാരണമാകാനും സാധ്യതയുണ്ട് .

W ഷെയ്പ്പില്‍ ഇരിക്കുന്നത് ഇടുപ്പെല്ലുകള്‍ വളയാന്‍ സാധ്യതയുണ്ട്.മസിലുകളുടെ സ്ഥാനചലനത്തിനും ചുരുങ്ങലിനും വഴി വയ്ക്കും. കുഞ്ഞുങ്ങളുടെ എല്ലുകള്‍ വളര്‍ന്ന് വരുന്ന പ്രായമായതിനാല്‍ എളുപ്പത്തില്‍ വളയുകയും തെറ്റായ രീതിയില്‍ വളരുകയും ചെയ്യും.

എല്ലുകളിലും മസിലുകളിലും ഇത് മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നടക്കുന്നതിന്റെ ബാലന്‍സ് തെറ്റാന്‍ കാരണമാകും. ഈ ആകൃതിയില്‍ ഇരിക്കുന്ന എല്ലാ കുട്ടികളും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകണമെന്നില്ല.

കുട്ടികളില്‍ ഇടുപ്പ് എല്ലുകളിലും ,കാലിലെ എല്ലുകളിലും വളവോ നീരോ തടിപ്പോ , വേദനയോ , നടക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്നും ഇടയ്ക്ക ശ്രദ്ധിക്കുക.