നാ​യി​ഡു​വി​ന്‍റെ സ​ത്യാ​ഗ്ര​ഹം പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളുടെ പൊതുവേദി

ന്യൂ​ഡ​ല്‍​ഹി: ആ​ന്ധ്രാ പ്ര​ദേശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ സ​ത്യാ​ഗ്ര​ഹം പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ കൂട്ടായ്മയുടെ വേദിയായി. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി നേ​താ​ക്ക​ള്‍ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ക​ടി​പ്പി​ച്ച്‌ വേ​ദി​യി​ല്‍ എ​ത്തി. എ​ല്ലാ​വ​രും മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രേ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ശ്വാ​സ്യ​ത പൂ​ര്‍​ണ​മാ​യും ന​ഷ്ട​മാ​യെന്നും മോ​ദി ആ​ന്ധ്രാ പ്ര​ദേ​ശി​ന് ന​ല്‍​കി​യ വാ​ഗ്ദാ​നം പാ​ലി​ക്കാ​തെ വ​ഞ്ചി​ച്ചെ​ന്നും റ​ഫാ​ല്‍ കൊ​ള്ള​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത് മോ​ദി​യാ​ണെ​ന്നും രാ​ഹു​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

രാ​ഹു​ലി​നു പു​റ​മേ, നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഫ​റൂ​ഖ് അ​ബ്ദു​ള്ള, എ​ന്‍​സി​പി​യു​ടെ മ​ജീ​ദ് മേ​നോ​ന്‍, ത്രി​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡെ​റി​ക് ഒ​ബ്രി​യാ​ന്‍, ഡി​എം​കെ നേ​താ​വ് തി​രു​ച്ചി ശി​വ, സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി സ്ഥാ​പ​ക​ന്‍ മു​ലാ​യം സിം​ഗ് യാ​ദ​വ് എ​ന്നി​വ​ര്‍ സ​മ​ര​വേ​ദി​യി​ല്‍ ഒത്തുകൂടി.