നാരങ്ങാവെള്ളത്തിന് ഗുണങ്ങള്‍ പലത്

നാരങ്ങാവെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ പലതാണ്.  വിറ്റാമിന്‍ സി കൊണ്ട് സമ്പന്നമാണ് നാരങ്ങാ വെള്ളം. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിയോടെ നിലനിര്‍ത്താന്‍ നാരങ്ങയിലടങ്ങിയ വിറ്റാമിന്‍ സി സഹായിക്കും. നാരങ്ങയിലടങ്ങിയ നാരുകള്‍ ശരീരത്തിലെ മോശം ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിച്ച് കുടലിനെ സംരക്ഷിക്കാനും ദഹന വ്യവസ്ഥ ക്രമപ്പെടുത്താനും ഗ്രാസ്ട്രബിള്‍ ഇല്ലാതാക്കാനും ഗുണകരമാണ്. ശരീരത്തില്‍ ബി പി , കൊളസ്‌ട്രോള്‍ തുടങ്ങിയ അവസ്ഥകളോട് നാരങ്ങാവെള്ളം നന്നായി പൊരുതുന്നു.

വെറും വയറ്റില്‍ കുടിക്കുന്ന നാരങ്ങാ വെള്ളം വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ശരീരത്തിലെ പിഎച്ച് ലെവല്‍ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇതോടെ ശരീരത്തിന് കൂടുതല്‍ ഊര്‍ജം ലഭിക്കുന്നു. ശരീരവേദനക്കും ഉത്തമമാണ് നാരങ്ങാവെള്ളം. നാരങ്ങയില്‍ കാത്സ്യം, മെഗ്നീഷ്യം, പൊട്ടാസ്യം, സിട്രിക് ആസിഡ്, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിലെ സന്ധികളിലും പേശികളിലും ഉണ്ടാകുന്ന വേദന കുറയ്ക്കാന്‍ നാരങ്ങാവെള്ളം സഹായിക്കും.

ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചൂടുവെള്ളത്തില്‍ നാരങ്ങാ ചേര്‍ത്ത് ദിവസവും കുടിക്കുന്നത് ശീലമാക്കുക. നാരങ്ങയിലെ സിട്രിക് ആസിഡ് വയര്‍ മുഴുവന്‍ ക്ലീനാക്കുന്നു. ഒപ്പം മൂത്രാശയസംബന്ധമായ രോഗങ്ങളെ ചെറുക്കുകയും ചെയ്യുന്നു. ബാക്ടീരിയകളേയും വൈറല്‍ ഇന്‍ഫെക്ഷനേയും ഇല്ലാതാക്കാന്‍ ചൂടു നാരങ്ങാ വെള്ളം ഉപകരിക്കും.