നായകളുടെ കൂട്ട സ്ഥലം മാറ്റം ; എതിർത്ത് ബിജെപി

ഭോപ്പാല്‍ : 46 പോലീസ് നായകളേയും അവയുടെ മേല്‍നോട്ടക്കാരേയും സ്ഥലം മാറ്റിയ മധ്യപ്രദേശിലെ കമൽനാഥ്‌ സര്‍ക്കാരിന്റെ നടപടി പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടു. കമല്‍നാഥിന്റെ ട്രാന്‍സ്ഫര്‍ കച്ചവടത്തില്‍ നായകളെ പോലും വെറുതെ വിടുന്നില്ലെന്ന് ബിജെപി ആരോപിച്ചു.

കമല്‍നാഥിന്റെ ഭോപ്പാല്‍, സത്ന, ഹൊഷന്‍ഗാബാദ് എന്നിവിടങ്ങളിലുള്ള വസതികളിലെ നായകളും സ്ഥലം മാറ്റം നേടിയവരില്‍ ഉള്‍പ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ വസതികളിലുള്ള നായകളെ മാറ്റിയെടുക്കുന്നതിന് വേണ്ടിയാണ് ഇത്രയും ട്രാന്‍സ്ഫറുകള്‍ നടത്തിയതെന്നാണ് മധ്യപ്രദേശ് പോലീസ് വിശദീകരിക്കുന്നത്.

ഇതാദ്യമായാണ് ഇത്രയധികം പോലീസ് നായകളെ ഒന്നിച്ച്‌ സ്ഥലം മാറ്റുന്നത്. മധ്യപ്രദേശില്‍ മൂന്ന് വര്‍ഷം മുൻപ് ബിജെപി സര്‍ക്കാരും സമാനമായ ട്രാന്‍സ്ഫറുകള്‍ നടത്തിയിരുന്നു. ബിജെപി കമല്‍നാഥ് സര്‍ക്കാരിന്റെ നടപടിയെ അപലപിച്ചു.