നസറുദ്ദീന്‍ ഷായും ആമീര്‍ ഖാനും രാജ്യദ്രോഹികള്‍; വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി ആ​ര്‍​എ​സ്‌എ​സ് നേ​താ​വ്

ലക്‌നൗ: അഭിനേതാക്കളായ നസറുദ്ദീന്‍ ഷായും ആമീര്‍ ഖാനും രാജ്യദ്രോഹികളെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഇരുവരും മികച്ച അഭിനേതാക്കളായിരിക്കാം എന്നാല്‍ രാജ്യദ്രോഹികളായതിനാല്‍ ബഹുമാനം അര്‍ഹിക്കുന്നില്ല. ഉത്തര്‍പ്രദേശിലെ അലിഗറില്‍ നടന്ന ഒരുപൊതുപരിപാടിയിലാണ് നസറുദ്ദീന്‍ ഷായും ആമീര്‍ ഖാനും രാജ്യദ്രോഹികളെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞത്.

അ​ജ്മ​ല്‍ ക​സ​ബ്, യാ​ക്കൂ​ബ് മേ​മ​ന്‍ തു​ട​ങ്ങി​യ​വ​രെ പോ​ലു​ള്ള ഭീ​ക​ര​രെ പി​ന്തു​ട​രു​ന്ന യു​വാ​ക്ക​ളെ​യ​ല്ല ന​മ്മ​ള്‍​ക്കു വേ​ണ്ട​ത്. മു​ന്‍ രാ​ഷ്ട്ര​പ​തി എ.​പി.​ജെ അ​ബ്ദു​ള്‍ ക​ലാ​മി​ന്‍റെ പാ​ത പി​ന്തു​ട​രു​ന്ന​വ​രെ​യാ​ണ് ഈ ​രാ​ജ്യ​ത്തി​ന് ആ​വ​ശ്യം. അ​യോ​ധ്യ കേ​സ് തു​ട​ര്‍​ച്ച​യാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നു പി​ന്നി​ല്‍ കോ​ണ്‍​ഗ്ര​സും ഇ​ട​തു​പ​ക്ഷ​വും മ​ത​വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​ക​ളും ചി​ല ജ​ഡ്ജി​മാ​രു​മാ​ണെ​ന്നും ഇ​ന്ദ്രേ​ഷ് കു​മാ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.