നല്ല ആരോഗ്യത്തിന് ഈന്തപ്പഴം

നല്ല ആരോഗ്യമാണ് എല്ലാവര്‍ക്കും വേണ്ടത്. നല്ല ആരോഗ്യത്തിന് പോഷക സമൃദ്ധമായ ഭക്ഷണവും അത്യാവശ്യമാണ്. അത്തരമൊരു ഭക്ഷണ പദാര്‍ത്ഥങ്ങളിലൊന്നാണ് ഈന്തപ്പഴം. സ്ത്രീകളും പുരുഷന്മാരും മടികൂടാതെ കഴിക്കേണ്ട പോഷക സമ്പന്നമായ ഒന്നാണ് ഈന്തപ്പഴം.

ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു.
ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നത് തടി കൂടാതെ തൂക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. മനുഷ്യ ശരീരത്തിന് ആവശ്യമായ പല ഗുണങ്ങളും പ്രധാനം ചെയ്യാന്‍ ഈന്തപ്പഴത്തിനാകും. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും.

ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിന്‍ ഈന്തപ്പഴത്തിലുണ്ട്. കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.

ആമാശയ ക്യാന്‍സര്‍ തടയുന്നതിനും നാഡികളുടെ ആരോഗ്യത്തിനും ഈന്തപ്പഴം ഉത്തമമാണ്. ഈന്തപ്പഴം തേനില്‍ മുറിച്ചിട്ട് 12 മണിക്കൂര്‍ കഴിഞ്ഞ് കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കും. പല്ലുകളുടെ ആരോഗ്യത്തിനും വിളര്‍ച്ച തടയുന്നതിനും സഹായിക്കും. ദിവസവും ഈന്തപ്പഴം കഴിക്കുന്നവരുടെ കണ്ണുകളുടെ ആരോഗ്യവും മികച്ചതായിരിക്കും.