നരേന്ദ്ര മോദി സര്‍ക്കാര്‍ രാജിവച്ചു

ന്യൂഡല്‍ഹി•ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തോടെ വീണ്ടും അധികാരമേല്‍ക്കാനായി നരേന്ദ്ര മോദി സര്‍ക്കാര്‍ രാജിവച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രിമാരുമായെത്തിയാണ് പ്രധാനമന്ത്രി രാഷ്ട്രപതിയെ സന്ദര്‍ശിച്ച്‌ രാജിക്കത്ത് കൈമാറിയത്.

രാജി സ്വീകരിച്ച രാഷ്ട്രപതി, പുതിയ സര്‍ക്കാര്‍ അധികാരത്തിലേക്കും വരെ പ്രധാനമന്ത്രിയും മന്ത്രിമാരും നിലവിലെ ചുമതലയില്‍ തുടരണമെന്ന് അഭ്യര്‍ഥിച്ചു.

പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലെ കേന്ദ്ര മന്ത്രിമാര്‍ക്ക് വെള്ളിയാഴ്ച രാഷ്‌ട്രപതി അത്താഴവിരുന്ന് സംഘടിപ്പിച്ചു.

നാളെ ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് മോഡിയെ ലോക്സഭാ കക്ഷി നേതാവായി വീണ്ടും തെരഞ്ഞെടുക്കും. സത്യപ്രതിജ്ഞ 30 ന് നടക്കും.