നയന്‍താരയ്ക്ക് പേരിട്ടത് താനാണെന്ന് ഷീല

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് ഇന്ന് നയന്‍താര. മലയാളത്തില്‍നിന്നും തമിഴിലേക്കും പിന്നീട് തെന്നിന്ത്യ ഒട്ടാകെയും സ്വന്തം ഇടം കണ്ടെത്തിയ താരം. മലയാള സിനിമയില്‍ ആദ്യം എത്തുമ്ബോള്‍ താരത്തിന്റെ പേര് നയന്‍താര എന്നായിരുന്നില്ല. താരത്തിന് നയന്‍താര എന്ന പേരിട്ടതിനെ കുറിച്ച്‌ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയണ് ഇപ്പോള്‍ നടി ഷീല.

സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനിമയില്‍ അഭിനയിക്കുമ്ബോഴാണ് താരത്തിന് നയന്‍താര എന്ന് പേരിടുന്നത്. ആ കുട്ടിയെ കാണാന്‍ നല്ല ഭംഗി ഉണ്ടല്ലോ എന്ന് ആദ്യം കണ്ടപ്പോഴെ മനസില്‍ ഓര്‍ത്തു. നന്നായി അഭിനയിക്കാനുള്ള കഴിവും ആ കുട്ടിക്കുണ്ടായിരുന്നു. നായികയുടെ പേര് മാറ്റാന്‍ പോവുകയണ് എന്ന് സത്യന്‍ അന്തിക്കാടാണ് പറഞ്ഞത്.

അങ്ങനെ കുറേ പേരുകളുമയി എന്റെയും ജയറാമിന്റെയും അടുത്തുവന്നു. ഞങ്ങളാണ് നയന്‍താര എന്ന പേര് തിരഞ്ഞെടുത്തത്. നയ‌ന്‍താര എന്നാല്‍ നക്ഷത്രമല്ലേ. ഏല്ലാ ഭാഷക്കും ചേരുന്ന പേരുമാണ്. ഹിന്ദിയിലേക്കെല്ലാം പോകുമ്ബോള്‍ ഈ പേര് ഏറെ ഗുണകരമായിരിക്കും എന്ന് അന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു ഷീല പറഞ്ഞു. ഡയാന മറിയം കുരിയന്‍ എന്നാണ് നയന്‍താരയുടെ യഥാര്‍ത്ഥ പേര്.