നമ്മൾ പഠിപ്പിക്കുന്ന രീതിയിൽ കുട്ടികൾക്ക് മനസ്സിലായില്ലെങ്കിൽ, മനസ്സിലാകുന്ന രീതിയിൽ പഠിപ്പിക്കാൻ പഠിക്കണം

ഡോ. സുരേഷ്. സി. പിള്ള

“ക്ലാസ്സ്‌ കഴിഞ്ഞ് ഒന്ന് സംസാരിക്കാൻ പറ്റുമോ?”

എന്റെ ഒരു സ്റ്റുഡൻറ്റ് ഒരു ദിവസം ക്ലാസ്സ് തുടങ്ങുന്നതിനു മുൻപ് ചോദിച്ചത് ആണ്.

ഡേവിഡ്‌ മക്ഡോണാൾഡ്‌ (യഥാർത്ഥ പേരല്ല), ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. നോർത്തേൺ അയർലണ്ട് (യു.കെ) സ്വദേശി.

ഡേവിഡിനെ ആദ്യത്തെ ഒന്ന് രണ്ട് ക്ലാസ്സിലെ ശ്രദ്ധിച്ചിരുന്നു. സാധാരണ കുട്ടികളെ പോലെ അധികം സംസാരം ഇല്ല, കൂട്ടുകാരില്ല, പക്ഷെ എപ്പോളും ക്ലാസ്സിൽ ഒന്നാമത്തെ നിരയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കും.

“അതിനെന്താ ഡേവിഡ്‌, നമുക്ക് വിശദമായി സംസാരിക്കാമല്ലോ…………….. ക്ലാസ്സ്‌ കഴിഞ്ഞു വെയിറ്റ് ചെയ്യൂ” ഞാൻ പറഞ്ഞു.

ക്ലാസ്സ്‌ കഴിഞ്ഞ് ഡേവിഡ്‌ സംസാരിക്കാൻ തുടങ്ങി. “ഞാൻ ഒരു dyslexic ആയ വിദ്യാർത്ഥിയാണ്. എനിക്ക് ചില സയൻറ്റി ഫിക് കോൺസെപ്റ്റു കൾ ഒന്നും, ഒട്ടും മനസ്സിലാക്കാൻ, പറ്റുന്നില്ല”. എന്നിട്ട് അദ്ദേഹം ഡോക്ടറുടെ സർട്ടിഫിക്കറ്റ് കാണിച്ചു.

Related image

വിദേശ ത്തു വന്നതിൽ പിന്നെയാണ് Dyslexia യെ കുറിച്ച് കൂടുതൽ അറിയുന്നത്‌. നേരത്തെ ഡബ്ലിനിൽ ജോലി ചെയ്തു കൊണ്ടിരുന്ന ഓർഗനൈസേഷനിൽ, ഒരു വര്ഷം റിസർച്ച് സെൻററിന്റെ ഡയറക്ടർ ആയി ജോലി നോക്കിയിരുന്നു. ജോലി യുടെ ഭാഗമായി ഒരു ടെക്നിക്കൽ സ്റ്റാഫു മായി സംസാരിച്ചപ്പോളാണ്, Dyslexia (ഡിസ്ലക്സിയ ) യെ കുറിച്ച് കൂടുതൽ അറിയുന്നത്. ഈ പറഞ്ഞ ആൾ Dyslexic ആണ്, പക്ഷെ ആൾ ബയോമെഡിക്കൽ എഞ്ചിനീയറിംഗിൽ മാസ്റ്റർ ബിരുദം ഉള്ള ആളാണ്. ശരിക്കും അത്ഭുതം ആയി Dyslexia ഉള്ള ആളെങ്ങനെ ബയോമെഡിക്കൽ എഞ്ചിനീയറിംഗിൽ മാസ്റ്റർ ബിരുദം വരെ പഠിച്ചു എന്ന്. പാശ്ചാത്യ രാജ്യങ്ങളിൽ ഒക്കെയുള്ള ഒരു പ്രത്യേകത, ആൾക്കാരുടെ ‘special conditions’ (പ്രത്യേക അവസ്ഥ) വച്ച്, അവർക്ക് ജോലി ചെയ്യാൻ പറ്റും. അതേ പോലെയാണ് പഠിക്കുമ്പോളും.

നമ്മളുടെ അവശ്യങ്ങൾക്കനുസരിച്ച്, പല സഹായങ്ങളും ലഭ്യം ആണ്. ഉദാഹരണത്തിന് Dyslexia ഉള്ള കുട്ടികൾക്ക് എക്സാമി നേ ഷന് ഒക്കെ 30 മിനിറ്റ് എക്സ്ട്രാ കിട്ടും. അവർക്കു മാത്രം ആയി ഒരു റൂമും ഒരു എക്സമിനെറെയും കിട്ടും. അതുപോലെ ഇവർ എഴുതുന്ന spelling തെറ്റാണെങ്കിലും അത് മാർക്കിംഗ് നെ ബാധിക്കരുത് എന്ന് ഉത്തര പേപ്പർ മൂല്യ നിര്ണ്ണയം ചെയ്യുന്നവർക്കു നിര്‍ദ്ദേശം ഉണ്ടായിരിക്കും.

[എന്താണ് dyslexia? British Dyslexia Association ന്റെ dyslexia യെ കുറിച്ചുള്ള വ്യാഖ്യാനം എന്തെന്നാൽ “a learning difficulty (കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ്) that primarily affects the skills involved in accurate and fluent word reading and spelling (ശ രിയായി വാക്കുകൾ എഴുതുവാനും വായിക്കുവാനുമുള്ള കഴിവ്‌ കുറവയിരിക്കുക)” and is characterized by “difficulties in phonological awareness ((സ്വരശാസ്ത്രപരമായ അവബോധം കുരവയിരിക്കുക), verbal memory (വാക്കുകൾ ഓർ മിച്ചു വയ്ക്കുന്നത്) and verbal processing speed (പെട്ടെന്നു സംസാ രിക്കാനുള്ള കഴിവ്, ഇവ കുറവായിരിക്കും)”. 3% മുതൽ 7% വരെ ആൾക്കാർ Dyslexic ആണ് എന്നാണ് കണക്ക്. ഇവരെ പ്രത്യേകമായി ശ്രദ്ധിച്ചില്ലെങ്കിൽ, പലപ്പോളും സ്കൂളിൽ വച്ചു തന്നെ വിദ്യാഭ്യാസം നിർത്തേണ്ടി വരും.]

Related image

ഞാൻ പറഞ്ഞു

“വിഷമിക്കാൻ ഒന്നുമില്ലല്ലോ, ഡേവിഡ്‌, എന്നെ കഴിവതും ഞാൻ സഹായിക്കാം”

കെമിക്കൽ ഹസാർഡ്സ് ആയിരുന്നു ഞാൻ ഡേവിഡിന്റെ ക്ലാസ്സിൽ പഠിപ്പിച്ചു കൊണ്ടിരുന്ന module. അതി സങ്കീർണമായ ഒരു സബ്ജക്റ്റ് ഒന്നും അല്ല, എന്നിരുന്നാലും, കുറെ മാത്തമാറ്റിക്കൽ calculations ഉം റിയാക്ഷൻ mechanism ഉം ഒക്കെ കുറെ ഉണ്ട്.

ഡേവിഡിന്റെ ബുദ്ധിമുട്ടുകൾ ഒക്കെ ചോദിച്ചു മനസ്സിലാക്കി. പലതും നമ്മൾ കാണുന്നതു പോലെ അല്ല Dyslexia ഉള്ളവർ കാണുന്നത് എന്നു മനസ്സിലാക്കി. ഹെഡ് ഓഫ് ഡിപ്പാർട്ട് മെന്ടു മായി സംസാരിച്ചു. അദ്ദേഹവും എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അന്നുമുതൽ, ക്ലാസ്സിലെ മുന്‍ഗണന ഡേവിഡിനായിരുന്നു. ക്ലാസ്സു കൾ ഒക്കെ ഡിസൈൻ ചെയ്യുമ്പോൾ, ഡേവിഡിനും കൂടി മനസ്സിലാകാൻ തക്കവണ്ണം, ലളിതമാക്കി. ഉദാഹരണങ്ങൾ ഒക്കെ മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു; ക്ലാസ്സ്‌ കഴിഞ്ഞ് സങ്കീർണമായ calculations ഒക്കെ കൂടെ നിന്നു പറഞ്ഞു കൊടുത്തു.

Image result for Dyslexia

ഒരു ദിവസം രാത്രിയിൽ ഇമെയിൽ വന്നു “ഞാൻ താങ്കൾ പറഞ്ഞ രീതിയിൽ ചെയ്തിട്ട്, ഉത്തരം കിട്ടുന്നില്ലല്ലോ, പല പ്രാവശ്യം ചെയ്തു.”

നാളെ ക്ലാസിനു മുൻപേ നമുക്കു നോക്കാം എന്നു പറഞ്ഞു. അങ്ങിനെ പിറ്റേന്ന് ഡേവിഡിനെ കണ്ടു.

“എന്റെ മുൻപിൽ വച്ച് ഡേവിഡ്‌ ആ പ്രോബ്ലം ഒന്നു ചെയ്തു കാണിക്കുമോ?” ഞാൻ ചോദിച്ചു.

ചെയ്യുന്ന method എല്ലാം ശരിയാണ്, പക്ഷെ സയൻറ്റിഫിക് calculator ഉപയോഗിക്കുമ്പോൾ ‘log’ function നു പകരമായി ‘sine’ function ആണ് ഉപയോഗിക്കുന്നത്.

അങ്ങിനെയാണ്, dyslexic ആയവർ പലപ്പോളും നമ്മൾ കാണുന്ന പോലയെ ആകില്ല പലതും കാണുന്നത്. പക്ഷെ ഒരു പ്രാവശ്യം അവരോടു പറഞ്ഞു കൊടുത്താൽ പിന്നെ അതേ പോലെ പിന്തുടർ ന്നു കൊള്ളും. ഞാൻ ഒരു സെമസ്റ്റെറിൽ ഡേവിഡിന് വേണ്ടി ചിലവാക്കിയ സമയം ആകെ കൂട്ടിയാൽ അഞ്ചു മണിക്കൂറിൽ താഴെയേ വരൂ. എന്നിരുന്നാലും, ഓരോ ദിവസവും ആ കുട്ടിയിലുണ്ടാകുന്ന പുരോഗതി എനിക്കു നേരിൽ കാണാമായിരുന്നു.

എക്സാം റിസൾട്ട്‌ വന്നപ്പോൾ ഡേവിഡ്‌ ക്ലാസ്സിൽ ഒന്നാമനായി വന്നു. അതിശ യം തോന്നുന്നു ഇല്ലേ? എന്നാൽ dyslexic ആയ ചില പ്രശ സ്ഥരെ കേട്ടുകൊള്ളൂ.

Thomas Edison (അമേരിക്കൻ inventor; ശാസ്ത്രജ്ഞൻ)
Albert Einstein.
Pierre Curie, (1903 ലെ ഫിസിക്സ്‌ Nobel Prize Winner ).
Helen B. Taussig, അമേരിക്കൻ cardiologist
Nikola Tesla, Famous electrical engineer/ inventor
Michael Faraday (ബ്രിട്ടീഷ്‌ ശാസ്ത്രജ്ഞൻ)
Pablo Picasso (പ്രസസ്ഥ ചിത്രകാരൻ; trend-setting art icons)
Walt Disney (അമേരിക്കൻ ഫിലിം Producer)
Carol Greider, Molecular Biologist, 2009 ൽ മെഡിസിനിൽ Nobel Prize.
Tim Tebow, American football player.

Related image

ആറാം വയസ്സിൽ Thomas Edison ന്റെ ടീച്ചർ അദ്ധേഹത്തിന്റെ മാതാപിതാക്കൾ ക്ക് എഴുതി , “He is too stupid to learn.” അദ്ധേ ഹത്തിന്റെ പേരിലാണ് പിന്നീട് ആയിരത്തിലധികം പേറ്റന്റ്‌ കൾ ഉണ്ടായത്: പല വിലപ്പെട്ട കണ്ടു പിടുത്തങ്ങളും നടത്തിയത് ആ ‘stupid’ കുട്ടിയാണ്. Albert Einstein എഴാം വയസ്സു വരെ സംസാരിച്ചിട്ടില്ല, ഒൻപതാം വയസ്സിൽ ആണ് എഴുതാൻ പഠി ച്ചത്. അദ്ദേഹം, dyslexic മാത്രം അല്ല, autistic (പഠന വൈകല്യമുള്ള ആളും) ഉം ആയിരുന്നു. ചരിത്രം പരി ശോധിച്ചാൽ പ്രശസ്ഥരായ പലരും dyslexic ഉം, autistic ഉം ആയവർ ആണെന്നു കാണാം.

Image result for dyslexia autistic spectrum

എന്നാൽ ഇന്ത്യയിൽ നിന്ന് dyslexic ഉം, autistic ഉം ആയ എത്രപേർ പ്രശസ്ഥരായിട്ടുണ്ട്? എന്റെ അന്വേഷണത്തിൽ
ആരെയും അറിയില്ല. എന്താ കാരണം? ചെറുപ്പത്തിലെ എന്തെങ്കിലും പഠന വൈകല്യമുണ്ടെങ്കിൽ, അപ്പോളെ ‘ബുദ്ധി മാന്ദ്യം ഉള്ളവൻ/ ഉള്ളവൾ’ എന്നു മുദ്ര കുത്തി ‘ഒതുക്കി’ കളയും. അവരുടെ കഴിവുകളെ ഒരിക്കലും തിരിച്ചറിയാൻ ശ്രമിക്കില്ല. ഇത് വിശദമായി അവലോകനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അമീർ ഖാൻ അഭിനയിച്ച Taare zameen par എന്ന ഹിന്ദി മൂവി Dyslexia യുടെ പല അവസ്ഥാന്തരങ്ങളെയും കുറിച്ച് നന്നായി പ്രതി പാദിക്കുന്നുണ്ട്. ഓരോ മനുഷ്യരുടെയും കഴിവുകൾ വ്യ ത്യാസ പ്പെട്ടിരിക്കും. Albert Einstein പറഞ്ഞത്‌ “Everybody is a genius. But if you judge a fish by it’s ability to climb a tree, it will live it’s whole life thinking it’s stupid.” എന്നാണ്.

നിങ്ങളുടെ മകൻ/ മകൾ, അല്ലെങ്കിൽ ക്ലാസ്സിലെ കുട്ടി dyslexic അല്ലെങ്കിൽ autistic ആണോ?
ആദ്യമായി dyslexic ആയ കുട്ടികളെ കണ്ടെത്തുക എന്നുള്ളത് ആണ്. വിശദമായ വിവരങ്ങൾ ധാരാളം വെബ്‌സൈറ്റ് കളിൽ ലഭ്യം ആണ്. ഉദാഹരണത്തിന് താഴെ നോക്കൂ.
http://www.dyslexia.com/library/symptoms.htm
http://www.testdyslexia.com/

Image result for dyslexia autistic spectrum

വളരെ നല്ല നിലയിൽ എത്തേണ്ട പല കുട്ടികളും, Dyslexia കാരണം, പഠനം പാതി വഴിയിൽ നിർത്തേണ്ടി വന്നിട്ടുണ്ടാവും. പരീക്ഷയ്ക്ക് ഒക്കെ dyslexic ആയ കുട്ടികൾക്ക് സാധാരണ കുട്ടികളെക്കാൾ സമയം അനുവദിക്കണം. അവരോട് ഒരു കാരണ വശാലും ദേഷ്യ പ്പെടുകയോ, ശാപ വാക്കുകൾ പറയുകയോ, നിരുത്സാഹ പ്പെടുത്തു കയോ ചെയ്യരുത്.
The United Nations Convention on the Rights of Persons with Disabilities (UNCRPD) (2006) പറയുന്നത് persons with disabilities has the right to access lifelong learning without discrimination and on an equal basis with others, through reasonable accommodation of their disabilities and not to be excluded from the mainstream of education due to their disability.” എന്നാണ്.

പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയെ ക്ലാസ്സിൽ നിന്നും മാറ്റിയോ, അല്ലെങ്കിൽ പഠിക്കാൻ ബുദ്ധിമുട്ടുള്ളവരെ ഒരുമിച്ചിരുത്തിയോ അല്ല പഠിപ്പിക്കേണ്ടത്.

മുഖ്യ ധാരാ വിദ്യാഭ്യസത്തിലൂടെ എല്ലാവര്ക്കും തുല്യ വിദ്യഭ്യസം ആണ് നൽകേണ്ടത്.

അയർലണ്ടിലെ Guidelines for School Boards of Management and Principals – Setting Up and Organising Special Classes പറയുന്നത് “Students with special educational needs should, where possible, be educated in mainstream classes along with their peers, with additional supports provided as necessary.”

അതായത് പ്രത്യേകമായ വിദ്യാഭ്യാസ ആവശ്യങ്ങള് ഉള്ള കുട്ടികളെ, കഴിവതും വേർതിരിവില്ലാതെ മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി, ആവശ്യം ഉള്ളവർക്കായി ക്ലാസ്സിൽ തന്നെ കൂടുതൽ പഠന സഹായം ആണ് ചെയ്തു കൊടുക്കേണ്ടത്.”

എന്റെ അഭിപ്രായത്തിൽ , നമ്മൾ കുട്ടികളുടെ മനസ്സിലേക്ക് ഇറങ്ങി ചെന്ന്, അവരുടെ മാനസികാവസ്ഥ എങ്ങിനെ എന്നു മനസ്സിലാക്കി ക്ഷമയോടെ, കരുതലോടെ നീങ്ങിയാൽ, ചിലപ്പോൾ, ഭാവിയിൽ Dyslexia ഉള്ള കുട്ടികളിൽ നിന്നും ഇന്ത്യയിൽ നിന്നും Edison, Einstein ഒക്കെ ഭാവിയിൽ ഉണ്ടാകാം. Robert Buck പറഞ്ഞത് ഓർക്കുക “If children can’t learn the way we teach, then we have to teach the way they learn” (നമ്മൾ പഠി പ്പിക്കുന്ന രീതിയിൽ കുട്ടികൾക്ക് മനസ്സിലായില്ലെങ്കിൽ, മനസ്സിലാകുന്ന രീതിയിൽ പഠി പ്പിക്കാൻ പഠി ക്കണം).