‘നമുക്കൊരുമിച്ച് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്‌’; മോദിയെ അഭിനന്ദിച്ച് ട്രംപ്

ന്യൂഡല്‍ഹി:  തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മോദിയെയും ബിജെപിയെയും അഭിനന്ദിക്കുന്നതായി ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും അഭിനന്ദനം. പ്രധാനനമന്ത്രി വീണ്ടും അധികാരത്തില്‍ എത്തിയതോടെ യു.എസ് ഇന്ത്യ പങ്കാളിത്തത്തില്‍ നിരവധി കാര്യങ്ങളാണ് ചെയ്യാനുള്ളത്. നമ്മുടെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ട്രംപ് ട്വിറ്ററില്‍ കുറിച്ചു.