നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ ഇന്ന് തുടങ്ങും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികളുടെ വിചാരണ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. കേസിന്‌റെ വിചാരണയ്ക്കായി ഇന്ന് ഹാജരാകാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളോട് നിര്‍ദേശിച്ചിട്ടുണ്ട്.

ദിലീപ് ഉള്‍പ്പടെ പതിനൊന്നു പേരാണ് കേസിലെ പ്രതികള്‍. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറുപ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്. എട്ടാം പ്രതിയായ ദിലീപ് അടക്കം അഞ്ച് പ്രതികള്‍ ജാമ്യത്തിലുമാണ്. കേസില്‍ രണ്ടുപേര്‍ മാപ്പു സാക്ഷികളാണ്.

വിചാരണ മാറ്റിവയ്ക്കണമെന്നും ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി.