നടിയെ ആക്രമിച്ച കേസ് ഈ മാസം 26ന് പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി. വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ഹര്‍ജി, ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ഹര്‍ജി, പ്രതികളുടെ ജാമ്യാപേക്ഷ എന്നിവയാണ് കോടതി പരിഗണിക്കുക. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക.

ദൃശ്യങ്ങളില്‍ കൃത്രിമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടില്ലെന്നും ഇരയുടെ സുരക്ഷ കണക്കിലെടുത്ത് ദൃശ്യങ്ങള്‍ നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.