നടിയും സംവിധായികയുമായ വിജയ നിര്‍മല അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മല (73 )അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​നി​മ സം​വി​ധാ​നം ചെ​യ്ത വ​നി​ത എ​ന്ന ഗി​ന്ന​സ് റി​ക്കാ​ര്‍​ഡി​ന് ഉ​ട​മ കൂ​ടി​യാ​ണ് വി​ജ​യ നി​ര്‍​മ​ല. 47 ചി​ത്ര​ങ്ങ​ളാ​ണ് ഇ​വ​ര്‍ സം​വി​ധാ​നം ചെ​യ്ത​ത്. 

തമിഴ്‌നാട്ടില്‍ ജനിച്ച വിജയ നിര്‍മല ഫിലിം പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന പിതാവ് വഴിയാണ് സിനിമയില്‍ എത്തുന്നത്. 1957 -ല്‍ തെലുങ്കു സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. 

റോസി, കല്യാണ രാത്രിയില്‍, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുര്‍ഗ, കേണലും കളക്ടറും തുടങ്ങി മലയാളത്തില്‍ 25 ചിത്രങ്ങളില്‍ വേഷമിട്ടു.