നടന്‍ കൃഷ്ണകുമാറിന് ഇന്ന് 51 വയസ്; ആശംസയുമായി ആഹാന

പ്രായമേറുമ്പോളും യുവത്വം നിലനിര്‍ത്തുന്ന നടന്മാരുണ്ട് . മലയാള സിനിമയില്‍ മമ്മൂട്ടിയെങ്കില്‍ മിനിസ്‌ക്രീനില്‍ അത് കൃഷ്ണകുമാറാണ്. 51 ലും 25 ന്റെ ചെറുപ്പമാണ് കൃഷ്ണകുമാറിന്. ഇന്ന് 51 വയസു തികയുന്ന കൃഷ്ണകുമാറിന് ആശംസകള്‍ നേര്‍ന്ന് മകള്‍ അഹാന പങ്കുവച്ച ഇന്‍സ്റ്റാഗ്രാം ചിത്രമാണ് ഇപ്പോള്‍ വൈറല്‍.

വയസ് 51 ആയെങ്കിലും ഇപ്പോഴും ചെറുപ്പമാണെന്നും, മിനിസ്‌ക്രീനിലെ മമ്മൂട്ടി എന്നുമായിരുന്നു ചിത്രത്തിന് താഴെ വന്ന കമന്റുകള്‍.അച്ഛനോടൊപ്പം നില്‍ക്കുന്ന പഴയകാലചിത്രമാണ് അഹാന പങ്കുവച്ചത്.