നഗ്നരായി കാണൂ..നന്നായി കാണൂ…

നഗ്നരായി ചിത്രപ്രദര്‍ശനം കാണാന്‍ അവസരം ! അദ്ഭുതപ്പെടേണ്ട..പാരിസിലെ പലെയ്‌സ് ഡി ടോക്കിയോ എന്ന ആര്‍ട് ഗാലറിയിലെത്തിയാല്‍ നിങ്ങള്‍ക്ക് പൂര്‍ണ നഗ്നരായി ചിത്ര പ്രദര്‍ശനം ആസ്വദിക്കാം. പാരീസിലെ ഒരു മ്യൂസിയം നഗ്നരായ സന്ദര്‍ശകരെ കടത്തിവിടുന്നത് ഇതാദ്യമാണ്‌.

സന്ദര്‍ശകര്‍ നഗ്നരായിരുന്നെങ്കിലും പ്രദര്‍ശനത്തിനുണ്ടായിരുന്ന ചിത്രങ്ങളെക്കുറിച്ച് അവരോട് വിശദീകരിച്ചത് വസ്ത്രങ്ങള്‍ ധരിച്ച ജീവനക്കാരായിരുന്നു. എന്തൊക്കയായാലും സംഗതി തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടുവെന്നാണ് നഗ്നരായി മ്യൂസിയത്തിനുള്ളില്‍ ചുറ്റിക്കറങ്ങിയവരുടെ മറുപടി.

ആദ്യം കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെടുമെങ്കിലും നഗ്നരായിരുന്നാല്‍ കലാസൃഷ്ടികള്‍ വ്യത്യസ്തമായ തലത്തില്‍ ആസ്വദിക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു. അതേസമയം കഴിഞ്ഞ വേനല്‍ക്കാലത്ത് നഗരത്തിലെ ബോയിസ് ഡി വിന്‍സെനസ് പാര്‍ക്കില്‍ നഗ്നതാ പ്രദര്‍ശകര്‍ക്കായി നേരത്തെ ഒരു മേഖല സ്ഥാപിച്ചിരുന്നു.