ധോണി പിന്മാറി:പകരം പന്ത്

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ ടീമിലേക്ക് താനില്ലെന്ന് മഹേന്ദ്ര സിംഗ് ധോണി അറിയിച്ചു.ടെറിട്ടോറിയൽ ആർമിക്കൊപ്പം ആയിരിക്കും വരും മാസങ്ങളിൽ എന്ന് ധോണി അറിയിച്ചിട്ടുണ്ട്.

ധോണിക്ക് പകരം ഋഷഭ് പന്ത് വിക്കറ്റ് കീപ്പറാകുമെന്ന് ഉറപ്പായി.ഇന്ത്യയുടെ ലോകക്കപ്പ് പുറത്താകലിന് പിന്നാലെ ഏറെ ചർച്ച ചെയ്‍തത് ധോണിയുടെ വിരമിക്കൽ സംബന്ധിച്ച വാർത്താകളായിരുന്നു .സെലക്ടർമാർ ധോണിക്കും വിരാട് കോഹ്‌ലിക്കും വിൻഡീസ് പരമ്പരയ്ക്ക് വിശ്രമം നല്കാൻ സാധ്യത ഉണ്ടെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു.

ടീമിലെ അംഗങ്ങൾ ആരൊക്കെയാണെന്ന് ഞായറാഴ്ച നടക്കുന്ന സെലെക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷമേ അന്തിമ പട്ടികയിൽ ആരൊക്കെയുണ്ടാകും എന്ന് അറിയാൻ സാധിക്കൂ.