ധോണിയെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഇനി കാണാനാകില്ല:വിരേന്ദർ സെവാഗ്

ഇന്ത്യയുടെ സെമി പുറത്താകലിന് പിന്നാലെ ഏറെ ചർച്ച ചെയ്യപ്പെട്ടത് ധോണിയുടെ വിരമിക്കൽ സംബന്ധിച്ച വാർത്തകളാണ്.ലോകകപ്പോടെ ധോണി വിരമിക്കുമെന്ന വാർത്ത നേരത്തെ പ്രചരിച്ചിരുന്നു.എന്നാൽ ഇപ്പോൾ ലോകകപ്പ് കൈവിട്ട സാഹചര്യത്തിലും താരത്തിന്റെ വിരമിക്കൽ തന്നെയാണ് പ്രധാന ചർച്ച വിഷയം.

പല പ്രമുഖരും ഇത് സംബന്ധിച്ചുള്ള പരാമർശങ്ങൾ നടത്തിയിരുന്നു.ഇപ്പോൾ ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട പരാമർശം നടത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗാണ്.ധോണി വിരമിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും പക്ഷെ ബിസിസിഐ ഭാരവാഹികൾ വിരമിക്കുന്നതിന്റെ ആവശ്യകതയെ പറ്റി ധോണിയെ പറഞ്ഞു മനസ്സിലാക്കണം എന്നുമാണ് സെവാഗ് പറഞ്ഞത്.

ഇനി ഇന്ത്യയുടെ വിക്കറ്റ്‌കീപ്പർ ബാറ്റ്‌സ്മാനായി ധോണിയെ കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഋഷഭ് പന്തിനെ മെച്ചപ്പെടുത്തിയെടുക്കാൻ ധോണിക്ക് സാധിക്കുമെന്നും ,അദ്ദേഹത്തെ ഒഴിവാക്കുന്നതിന് മുൻപായി സെലെക്ഷൻ കമ്മിറ്റി ധോണിയുമായി വിരമിക്കലിനെപ്പറ്റി സംസാരിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.അടുത്ത വർഷം നടക്കുന്ന ട്വന്റി-ട്വന്റി ലോകകപ്പോടെ മാത്രമേ ധോണി വിരമിക്കൂ എന്ന വാർത്തയും കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു.