ധാക്ക ടെസ്റ്റ്; ശ്രീലങ്ക 222 റണ്‍സിനു ഓള്‍ഔട്ട്

ധാക്ക : ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് ഉജ്ജ്വലമാക്കി ബംഗ്ലാദേശിന്റെ അബ്ദുര്‍ റസാഖ്. സ്പിന്നിനു ആനുകൂല്യമുള്ള പിച്ചില്‍ ഇരുവശത്ത് നിന്നും സ്പിന്‍ ആക്രമണത്തോടെയാണ് ബംഗ്ലാദേശ് ശ്രീലങ്കയെ നേരിട്ടത്. മെഹ്ദി ഹസനും നാല് വര്‍ഷത്തിനു ശേഷം ആദ്യ ടെസ്റ്റ് കളിക്കുന്ന അബ്ദുര്‍ റസാഖുമാണ് ബംഗ്ലാദേശിനായി ബൗളിംഗ് ഓപ്പണ്‍ ചെയ്തതത്.

പൊരുതി നേടിയ അര്‍ദ്ധ ശതകവുമായി രോഷെന്‍ സില്‍വയാണ് ശ്രീലങ്കയുടെ സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. ദില്‍രുവന്‍ പെരേര(31), അകില ധനന്‍ജയ(20) എന്നിവരും നിര്‍ണ്ണായകമായ പ്രകടനം പുറത്തെടുത്തു. 56 റണ്‍സ് നേടിയ രോഷന്‍ സില്‍വ പുറത്തായപ്പോള്‍ ശ്രീലങ്കയുടെ ഇന്നിംഗ്സ് 222 റണ്‍സില്‍ അവസാനിച്ചു.റസാഖിനു പുറമേ തൈജുല്‍ ഇസ്ലാമും നാല് വിക്കറ്റ് വീഴ്ത്തി. മുസ്തഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റുമാണ് ബംഗ്ലാദേശിനായി നേടിയത്.