ധനുഷ്​ നായകനാകുന്ന ഹോളിവുഡ്​ ചിത്രത്തി​ന്‍റെ ട്രൈലര്‍ എത്തി

ധനുഷ് നായകനായ് എത്തുന്ന ഹോളിവുഡ് ചിത്രം​ ‘ദി എക്​സ്​ട്രാഒാര്‍ഡിനറി ജേര്‍ണി ഒാഫ്​ എ ഫകീര്‍’ ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്ററും ട്രൈലറും എത്തി. ‘കെന്‍ സ്​​കോട്ട്​ സംവിധാനം ചെയ്യുന്ന ചിത്രം റൊമെയ്​ന്​ പ്യുലര്‍​ടൊലസി​​ന്‍റെ നോവല്‍ അടിസ്​ഥാനമാക്കിയുള്ളതാണ്​.

ട്വിറ്ററിലൂടെ ചിത്രത്തി​​ന്‍റെ ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്ററും ട്രൈലറും പങ്ക്​വെച്ചത് ധനുഷ് തന്നെയാണ്​ . രജനീകാന്തിന്​ ശേഷം തമിഴില്‍ നിന്നും ഹോളിവുഡിലഭിനയിക്കുന്ന താരമാണ്​ ധനുഷ്​. നേരത്തെ ധനുഷ്​ നായകനായ ബോളിവുഡ്​ ചിത്രം രാഞ്​ജന സൂപര്‍ഹിറ്റായിരുന്നു.