ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ശു​ഭ​വാ​ർ​ത്ത; ഡിവി​ല്ലി​യേ​ഴ്സ് ടീമില്‍ തി​രി​ച്ചെ​ത്തു​ന്നു

ജൊ​ഹ​ന്നാ​സ്ബ​ർ​ഗ്: ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ തോ​ൽ​വി​യി​ൽ​നി​ന്നും തോ​ൽ​വി​യി​ലേ​ക്കു കൂ​പ്പു​കു​ത്തു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു ശു​ഭ​വാ​ർ​ത്ത. പ​രി​ക്കേ​റ്റു പു​റ​ത്തു​പോ​യ സ്റ്റാ​ർ ബാ​റ്റ്സ്മാ​ൻ എ​ബി ഡി ​വി​ല്ലി​യേ​ഴ്സ് തി​രി​ച്ചെ​ത്തു​ന്നു. മൂ​ന്നാം ടെ​സ്റ്റി​നി​ടെ കൈ​വി​ര​ലി​നേ​റ്റ പ​രി​ക്ക് മൂ​ലം ആ​ദ്യ മൂ​ന്ന് മ​ല്‍​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യ എ​ബി നാ​ലാം ഏ​ക​ദി​ന​ത്തി​ൽ ക​ളി​ക്കും.

ഡു ​പ്ല​സി​യും ഡി ​കോ​ക്കും പ​രി​ക്കേ​റ്റു പു​റ​ത്താ​യ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു എ​ബി​യു​ടെ മ​ട​ങ്ങി​വ​ര​വ് ആ​ശ്വാ​സം ന​ൽ​കും. ഡു ​പ്ല​സി​ക്കും ഡി ​കോ​ക്കി​നും പ​ര​മ്പ​ര​യി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ കൂ​ടാ​തെ ട്വ​ന്‍റി20 പ​ര​മ്പ​ര​യും ന​ഷ്ട​മാ​കും. കൈ​വി​ര​ലി​നു പ​രി​ക്കേ​റ്റ ഡി ​വി​ല്ലി​യേ​ഴ്സി​ന് ര​ണ്ടാ​ഴ്ച​ത്തെ വി​ശ്ര​മ​മാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്.