ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ച​രി​ത്ര​നേ​ട്ടം ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ

ജൊ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ​യു​ള്ള ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മൂ​ന്നു മ​ത്സ​ര​വും ജ​യി​ച്ചു നി​ൽ​ക്കു​ന്ന ടീം ​ഇ​ന്ത്യ പ​ര​ന്പ​ര നേ​ട്ട​ത്തി​ന് ഒ​രു ജ​യം അ​ക​ലെ. ഇ​ന്നു ന​ട​ക്കു​ന്ന നാ​ലാം മ​ത്സ​രം ജ​യി​ച്ചാ​ൽ ഇ​ന്ത്യ ആ​ദ്യ​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഏ​ക​ദി​ന പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കും. ആ​റു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ 3-0ന് ​മു​ന്നി​ലാ​ണ്.

ഹാഷിം അംല, ജെ.പി.ഡൂമിനി, ഡേവിഡ് മില്ലര്‍ എന്നിവര്‍ക്കൊപ്പം പരിജയസമ്പന്നനായ ഡിവില്ലിയേഴ്സ് എത്തുന്നത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പി്ക്കും. മൂന്നാം ഏകദിനത്തില്‍ കളിക്കാതിരുന്ന മോണി മോര്‍ക്കലും നാലാം ഏകദിനത്തില്‍ കളിക്കുമെന്നാണ് കരുതുന്നത്. ഇമ്രാന്‍ താഹിറും ടാബ്രൈസ് ഷംസിയും തിളങ്ങാത്ത സാഹചര്യത്തില്‍ ബെഹാര്‍ദ്ദീനെ അന്തിമ ഇലവനില്‍ കളിപ്പിക്കുന്ന കാര്യവും ദക്ഷിണാഫ്രിക്ക ആലോചിക്കുന്നുണ്ട്. പരമ്പരക്കിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയും ക്വിന്റണ്‍ ഡീ കോക്കും ശേഷിക്കുന്ന മത്സരങ്ങളിലും കളിക്കില്ല. ഡൂപ്ലെസിയുടെ അഭാവത്തില്‍ ഏഡന്‍ മര്‍ക്രം തന്നെ ദക്ഷിണാഫ്രിക്കയെ നയിക്കും.

അതേസമയം നാലാം ഏകദിനത്തില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിലും മാറ്റങ്ങളുണ്ട്. പേശിവലിവിനെത്തുടര്‍ന്ന് കേദാര്‍ ജാദവിന് നാലാം ഏകദിനം നഷ്ടമാകും. ഈ സാഹചര്യത്തില്‍ മധ്യനിരയില്‍ ജാദവിന് പകരം മനീഷ് പാണ്ഡ്യയേയോ ദിനേശ് കാര്‍ത്തിക്കിനേയോ കളിപ്പിക്കുമെന്നാണ് കരുതുന്നത്.

പി​ങ്ക് ഏ​ക​ദി​ന മ​ത്സ​ര​മെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഇ​ന്ന​ത്തെ മ​ത്സ​രം ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഹോം ​സീ​സ​ണി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ഇ​തി​ലൂ​ടെ സ്ത​നാ​ർ​ബു​ദ​ത്തെ​കു​റി​ച്ചു​ള്ള അ​വ​ബോ​ധം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും അ​തി​നൊ​പ്പം രോ​ഗം ബാ​ധി​ച്ച​വ​ർ​ക്കു​ള്ള സ​ഹാ​യ​ധ​ന​വു​മാ​ണ് ഈ ​മ​ത്സ​ര​ത്തി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്. 2011 ൽ ​ആ​രം​ഭി​ച്ച പി​ങ്ക് ഏ​ക​ദി​ന മ​ത്സ​ര​ത്തി​ന്‍റെ ആ​റാ​മ​ത്തെ മ​ത്സ​ര​മാ​ണ് ഇന്ന്‌. പി​ങ്ക് ജ​ഴ്സി​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ക​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ളൊ​ന്നും അ​വ​ർ തോ​റ്റി​ട്ടി​ല്ല എന്നത് അവർക്ക് ആശ്വാസം നല്കന്നു