ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കും ; നിതിന്‍ ഗഡ്കരി

ദേശിയ പാതാ വികസനത്തില്‍ കേരളത്തിന്‍രെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് കേന്ദ്ര വ്യവസായവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.ആവശ്യമായ പണം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള നിയമസഭയില്‍ ഇന്ന് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തവെയാണ് ഗഡ്കരിയുടെ വാഗ്ദാനം.

സാഗര്‍മാല പദ്ധതിയിലും കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കും. ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചത് കേരളത്തിന് കൂടുതല്‍ സഹായകമാകുമെന്ന് ഗഡ്കരി പറഞ്ഞു.മത്സ്യമേഖല,ജൈവകൃഷി,കേരളത്തിന്‍രെ ഗതാഗത സംവിധാനം,തുറമുഖം തുടങ്ങി വിവിധമേഖലകളെ സംബന്ധിചച് മന്ത്രിമാരുമായി അദ്ദേഹം ചര്‍ച്ച നടത്തി.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്‍, ഒ രാജഗോപാല്‍ എം എല്‍എ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് കേന്ദ്രമന്ത്രിയും ഭാര്യ കാഞ്ചന്‍ ഗഡ്കരിയും സഭാ നടപടികള്‍ നിരീക്ഷിച്ചു. ക്ലിഫ് ഹൗസില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്.