ദേവസ്വം പ്രസിഡന്റിന്റെ രാജിവാര്‍ത്ത തെറ്റെന്ന്‌ മന്ത്രി; രാജി പലരുടേയും സ്വപ്നം മാത്രമെന്ന് എ.പത്മകുമാര്‍

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രാജിവെക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മകരവിളക്കും പേട്ടതുള്ളലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്കായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എരുമേലിയിലാണുള്ളത്. മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും കടകംപള്ളി തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, കാലാവധി തീരും വരെ  തുടരുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ വ്യക്തമാക്കി. രാജിവയ്ക്കുമെന്നത് പലരുടേയും സ്വപ്നം മാത്രമെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡും പൊലീസും പന്തളം കൊട്ടാരവും ചേര്‍ന്ന് ഒരു തീരുമാനമെടുത്തിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് അതില്‍നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം എരുമേലിയില്‍ പറഞ്ഞു.