ദുല്‍ഖര്‍ നായകനാകുന്ന തമിഴ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രണയ ദിനത്തിൽ

മലയാളത്തിൻറെ യുവ സൂപ്പർതാരം ദുൽഖർ സൽമാൻറെ അടുത്ത തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളെയടിത്താല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫെബ്രുവരി 14നാണ് പുറത്തിറങ്ങും.

മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണിയിലൂടെ തമിഴ് സിനിമാരാധകരുടെ പ്രിയതാരമായി മാറിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സോളോ, വായൈ മൂടി പേസവും എന്നീ സിനിമകള്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ദുല്‍ഖര്‍ തമിഴിന്റെ സ്വന്തം നടനായി. സിനിമാ രംഗത്ത് 6 വര്‍ഷം പിന്നിടുന്ന ദുല്‍ഖറിന്റെ 25-ാമത് സിനിമയാണ് കണ്ണും കണ്ണും കൊള്ളെയടിത്താല്‍.പുതുമുഖ സംവിധായകനായ ദേസിങ് പെരിയസ്വാമിയാണ് ഈ ദുല്‍ഖര്‍ സിനിമയുടെ സംവിധായകന്‍.

സിനിമയെ കുറിച്ചുള്ള കൂടുതല്‍ സര്‍പ്രൈസുകള്‍ പിന്നാലെ വരുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഓകെ കണ്‍മണിയിലൂടെ തമിഴിന്റെ പ്രിയപ്പെട്ട പ്രണയനായകനായി മാറിയ ദുല്‍ഖര്‍ വീണ്ടുമൊരു പ്രണയകഥയുമായി വരുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍. റിതു ശര്‍മയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.