ദുല്‍ഖര്‍ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന കണ്ണും കണ്ണും കൊള്ളയടിത്താലിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. ചിത്രത്തിന്റെ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ ടൈറ്റിലുകളോട് കൂടിയ പോസ്റ്ററുകളാണ് ദുല്‍ഖര്‍ പുറത്തിറക്കിയിരിക്കുന്നത്.

ദെസിംഗ് പെരിയസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫ്രാന്‍സിസ് കണ്ണൂക്കാടനാണ്. ഋതു വര്‍മ്മയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.

റൊമാന്റിക് കോമഡി പശ്ചാത്തലത്തിലുള്ള സിനിമയാണിത്. ഡല്‍ഹി, ഗോവ, ചെന്നൈ എന്നിവടങ്ങളിലാണ് ഷൂട്ടിംഗ് . കെ.എം ഭാസ്ക്കറാണ് ക്യാമറ നിർവ്വഹികുന്നത്.