ദുല്‍ഖറിന്റെ നായികയായി കല്ല്യാണി പ്രിയദര്‍ശന്‍

മലയാളികളുടെ കുഞ്ഞിക്കയുടെ നായികയായി പ്രിയ ദര്‍ശന്‍ ലിസി ദമ്ബതികളുടെ മകള്‍ കല്യാണി ദുല്‍ഖറിന്റെ പുതിയ തമിഴ് ചിത്രം വാന്‍ ഡിസംബര്‍ പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളതെന്ന് സംവിധായകന്‍ കാര്‍ത്തിക് നേരത്തെ വ്യക്തമാക്കിയിരുന്നു.നസ്‌റിയ പോലെ ഒരു നായികയാണ് താന്‍ ആഗ്രഹിച്ചതെന്ന് കാര്‍ത്തിക് മുന്‍പേ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇതാ കൃതി സനോണും കല്ല്യാണി പ്രിയദര്‍ശനുമാണ് രണ്ട് നായികമാര്‍.ഈ ചിത്രം റോഡ് മൂവി വിഭാഗത്തില്‍ പെട്ടതാണ്. നാല് നായികമാരുള്ള വാനില്‍ ദുല്‍ഖര്‍ ഒന്നിലധികം കഥാപാത്രങ്ങളായി വേഷമിടുമെന്നാണ് റിപ്പോര്‍ട്ട് .

വാന്‍ എന്നാല്‍ വാനം , ആകാശം എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്. പ്രകൃതിയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്. പറഞ്ഞു പഴകിയ ഒരു പ്രണയ കഥയല്ല ഇതെന്ന് എനിക്ക് പ്രേക്ഷകര്‍ക്ക് ഉറപ്പു നല്‍കാന്‍ കഴിയും. ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയായിരിക്കുമിത് സംവിധായകന്‍ കാര്‍ത്തിക് പറഞ്ഞു.ചെന്നൈ , കോയമ്ബത്തൂര്‍, ചണ്ഡീഗഢ്, നൈനിത്താള്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം. നിലവില്‍ തമിഴിനെ കുറിച്ചാണ് റിപ്പോര്‍ട്ടുകള്‍ വന്നതെങ്കിലും തെലുങ്ക് പതിപ്പും ആലോചനയിലുണ്ട്.