ദുരഭിമാനക്കൊല ; മകളുടെ മൃതദേഹം ഗംഗയിൽ തള്ളി

ലഖ്‌നൗ : 16 കാരിയെ കൊന്ന് ഗംഗയില്‍ ഉപേക്ഷിച്ച രക്ഷിതാക്കള്‍ അറസ്റ്റില്‍. പശ്ചിമബംഗളിലെ മാല്‍ഡ ജില്ലയിൽ ദുരഭിമാനത്തെ തുടർന്നാണ് സംഭവം. പശ്ചിം നാരയണ്‍പൂര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായ പ്രതിമ മോണ്ഡല്‍ ഗ്രാമത്തിലെ താഴ്ന്ന ജാതിയില്‍പ്പെട്ട 17കാരനുമായി പ്രണയത്തിലായതാണ് കൊലപാതകത്തിന് കാരണം.

സംഭവുമായി ബന്ധപ്പെട്ട് ദീരന്‍ മോണ്ഡല്‍, ഭാര്യ സുമതി എന്നിവര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. മൃതദേഹം കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. ഐ.പി.സി സെക്ഷന്‍ 302, 201, 120(ആ) വകുപ്പുകള്‍ പ്രകാരമാണ് പ്രതിമയുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തത്.