ദുബൈ:  ദുബൈയിലുണ്ടായ ശക്തമായ പൊടിക്കാറ്റിലും മഴയിലും 58 മരങ്ങള്‍ കടപുഴകി വീണു. വെള്ളിയാഴ്ച നഗരത്തില്‍ മൂന്ന് മണിക്കൂറില്‍ 252 വാഹനാപകടങ്ങളാണ് റെക്കോര്‍ഡ് ചെയ്തത്. ദുബൈ പോലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ ട്രോള്‍ സെക്ഷന്‍ ഡയറക്ടര്‍ കേണല്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് ആണ് ഇക്കാര്യം അറിയിച്ചത്.അല്‍ ഖവനീജില്‍ മരം വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് വീണ് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു.

ശക്തമായ കാറ്റില്‍ കാര്‍ പാര്‍ക്കിംഗിന്റെ റൂഫ് പറന്നുപോയതായും റിപോര്‍ട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. പൊടിക്കാറ്റില്‍ കാഴ്ച മങ്ങിയതും മഴയില്‍ വാഹനങ്ങള്‍ തെന്നിയുമാണ് വാഹനാപകടങ്ങള്‍ ഭൂരിഭാഗവുമുണ്ടായത്.