ദുബായില്‍ ബസ് അപകടത്തില്‍ മരിച്ചത് 12 ഇന്ത്യക്കാര്‍

ഷാര്‍ജ; ദുബായില്‍ നടന്ന ബസ് അപകടത്തില്‍ ആരു മലയാളികളടക്കം 12 ഇന്ത്യക്കാര്‍ മരിച്ചതായി ഔദ്യോഗിക സ്ഥീരീകരണം. മരിച്ചവരുടെ പേരുവിവരങ്ങള്‍ ദുബായിലെ ഇന്ത്യന്‍ കൗണ്‍സിലര്‍ ജനറല്‍ പുറത്തുവിട്ടു. അധികൃതരും, ബന്ധുക്കളും ചേര്‍ന്ന് തിരിച്ചറിഞ്ഞവരുടെ പേരുവിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഇനിയും മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ളതായി പൊലീസ് പറഞ്ഞു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഷെ​യ്ക്ക് മു​ഹ​മ്മ​ദ് ബി​ന്‍ സെ​യ്ദ് റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ആ​റ് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 17 പേ​രാ​ണ് മ​രി​ച്ച​ത്.ഒമാനില്‍നിന്ന് ദുബായിലേക്കു വന്ന യാത്രാബസാണ് അപകടത്തില്‍പെട്ടത്. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്തെ സിഗ്‌നലിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.