ദാവൂദ് ഇബ്രാഹിമിന്റെ സഹായി റിയാസ് ഭാട്ടി അറസ്റ്റിൽ

മുംബൈ: ദാവൂദ് ഇബ്രാഹിമിന്‍റെ അടുത്ത സഹായി റിയാസ് ഭാട്ടി അറസ്റ്റിലായി. മുംബൈ ക്രൈംബ്രാഞ്ചിന്‍റെ ആന്‍റി എക്സ്റ്റോര്‍ഷന്‍ സെല്‍ (എ.ഇ.സി) അറസ്റ്റ് ചെയ്തതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ദാവൂദ് ഇബ്രാഹിമിന്‍റെയും ചോട്ടാ ഷക്കീലിന്‍റെയും അടുത്ത സഹായിയാണ് ബില്‍ഡറായ റിയാസ് ഭാട്ടി.

2007, 2008 വര്‍ഷങ്ങളിലെ ഖാന്ദല വെടിവെപ്പ്, 2009ല്‍ മലാഡ് സ്ഥലം തട്ടിയെടുക്കല്‍ അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ സ്പോര്‍ട്സ് അക്കാഡമിയുടെ മറവിലാണ് ചോട്ടാ ഷക്കീലിന്‍റെ ഹവാല പണം റിയാസ് ഭാട്ടി വെളുപ്പിക്കുന്നത്. ദാവൂദിന്‍റെ ഉടമസ്ഥതയിലുള്ള ഡി കമ്പനിയുടെ കള്ളപ്പണം ഇടപാടിലും ഭാട്ടിക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.