ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി; ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര കണിച്ചിറ പെരുമ്പാപറമ്പില്‍ ജെയിനും ഭാര്യ പ്രഹുന്തളയുമാണ് മരിച്ചത്.

ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ വീട്ടില്‍ വച്ച്‌ വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് പ്രഹുന്തള വീട്ടില്‍ നിന്നും പുറത്തേക്കുപോയി കുറെ കഴിഞ്ഞ ശേഷം തിരികെയെത്തിയപ്പോള്‍ ജെയിന്‍ മുറിക്കുള്ളില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടു. തുടര്‍ന്ന് പ്രഹുന്തളയും തൂങ്ങിമരിക്കുകയായിരുന്നു വെന്നാണ് പോലീസ് പറഞ്ഞു.

ഇരുവരും ഒരുമിച്ചു മദ്യപിക്കുകയും പരസ്പരം കലഹിക്കുന്നതും പതിവായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. ഇവര്‍ക്ക് മക്കളില്ല. നാടക നടിയാണ് പ്രഹുന്തള മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചോറ്റാനിക്കര പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.