ദക്ഷിണാഫ്രിക്കയ്ക്ക് 290 റണ്‍സ് വിജയലക്ഷ്യം

ജൊഹാനസ്ബര്‍ഗ്: ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 290 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ ശിഖര്‍ ധവാന്റെ സെഞ്ചുറി കരുത്തില്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അര്‍ധ സെഞ്ചുറി നേടി.

രോഹിത് ശര്‍മ (19 പന്തില്‍ 5), വിരാട് കോഹ്‌ലി (83 പന്തില്‍ 75), അജിങ്ക്യ രഹാനെ (15 പന്തില്‍ എട്ട്), ശ്രേയസ് അയ്യര്‍ (21 പന്തില്‍ 18), ഹാര്‍ദിക് പാണ്ഡ്യ (13 പന്തില്‍ ഒന്‍പത്), ഭുവനേശ്വര്‍ കുമാര്‍ (ഏഴു പന്തില്‍ അഞ്ച്) എന്നിവരാണ് ധവാന് പുറമെ പുറത്തായ ഇന്ത്യന്‍ താരങ്ങള്‍. എംഎസ്. ധോണി(66 പന്തില്‍ 42), കുല്‍ദീപ് യാദവ് എന്നിവര്‍ പുറത്താകാതെ നിന്നു. മോശം കാലാവസ്ഥ കാരണം ഇടയ്ക്ക് മത്സരം നിര്‍ത്തിവച്ചെങ്കിലും മഴ പെയ്യാത്തതിനാല്‍ കളി തുടരുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാഡ, എന്‍ഗിഡി എന്നിവര്‍ രണ്ടു വിക്കറ്റു വീതവും ക്രിസ് മോറിസ്, മോണി മോര്‍ക്കല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.