ദക്ഷിണാഫ്രിക്കയില്‍ മൃഗശാലയില്‍ നിന്ന് സിംഹങ്ങള്‍ പുറത്ത് ചാടി ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ദക്ഷിണാഫ്രിക്കയില്‍ മൃഗശാലയില്‍ നിന്നു 14 സിംഹങ്ങള്‍ പുറത്ത് ചാടി.ക്രുഗേര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നാണ് സിംഹങ്ങള്‍ പുറത്തുചാടിയത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. പുറത്തുചാടിയ പതിനാല് സിംഹങ്ങള്‍ ഫാലബോര്‍വാ പ്രദേശത്തിനടുത്തുള്ള ഫോസ്‌കര്‍ ഫോസ്‌ഫേറ്റ് ഖനിക്ക് സമീപത്തുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

സിംഹങ്ങള്‍ പുറത്ത് ചാടിയതിന്റെ വിവരങ്ങള്‍ ആദ്യം പുറത്ത് വിട്ടത് ലിംപോംപോയില്‍ നിന്നുള്ള് റേഡിയോ സ്റ്റേഷനുകളാണ്.തുടര്‍ന്ന് ലിംപോപോ പ്രൊവിന്‍സ് ഗവണ്‍മെന്റ് വാര്‍ത്ത് ഉറപ്പിക്കുകയും ചെയ്തു. വിവിധ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.സിംഹങ്ങളെ നിരീക്ഷിക്കാനും പിടികൂടാനും റെയിഞ്ചേര്‍സിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.