ത്രിരാഷ്ട്ര ട്വന്റി-20; ടോസ് നേടിയ ഇന്ത്യ ബംഗ്ലദേശിനെ ബാറ്റിംഗിനയച്ചു

കൊളംബോ: ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലദേശിനെ നേരിടും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബംഗ്ലദേശിനെ ബാറ്റിങ്ങിനയച്ചു. കഴിഞ്ഞ മല്‍സരത്തില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യമല്‍സരത്തില്‍ ശ്രീലങ്കയോട് പരാജയപ്പെട്ട ഇന്ത്യ മത്സരം ജയിച്ച് പരമ്പരയിലേക്ക് തിരികെയെത്താനുള്ള ശ്രമത്തിലാണ്.

ട്വന്റി-20 ക്രിക്കറ്റില്‍ മികവ് കാട്ടുന്ന ബംഗ്ലദേശ് ഇന്ത്യയുടെ രണ്ടാം നിരയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും. വാഷിങ്ടണ്‍ സുന്ദറും യുസ്വേന്ദ്ര ചാഹലും ഉള്‍പ്പെട്ട സ്പിന്‍ നിര ശ്രീലങ്കയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പേസര്‍മാരാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ആശങ്കയിലാക്കുന്നത്. ബാറ്റ്‌സ്മാന്‍മാരില്‍ രോഹിതും സുരേഷ് റെയ്‌നയും ഫോം വീണ്ടെടുക്കേണ്ടതും ഇന്ത്യയ്ക്ക് അനിവാര്യമാണ്.